ടാറ്റ മോട്ടോഴ്സ്; ആഗോള മൊത്തവ്യാപാരത്തില്‍ ഇടിവ്
- നാലാം പാദത്തിലെ വില്‍പ്പനയില്‍ മൂന്നുശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്
- പാസഞ്ചര്‍ വാഹനങ്ങളുടെ ആഗോള മൊത്തവ്യാപാരം 1,46,999 യൂണിറ്റായിരുന്നു
;

ടാറ്റ മോട്ടോഴ്സ് ഗ്രൂപ്പിന്റെ ആഗോള മൊത്തവ്യാപാരം നാലാം പാദത്തില്‍ 3 ശതമാനം ഇടിഞ്ഞ് 3,66,177 യൂണിറ്റിലെത്തി. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെയുള്ള മൊത്ത വില്‍പ്പനയുടെ കണക്കാണിത്.
2025 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ടാറ്റാ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വാഹനങ്ങളുടെ ആഗോള മൊത്തവ്യാപാരം 1,46,999 യൂണിറ്റായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 6 ശതമാനം കുറവാണിത് എന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ബ്രിട്ടീഷ് വിഭാഗമായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നാലാം പാദത്തില്‍ ഒരു ശതമാനം വില്‍പ്പന വര്‍ധന രേഖപ്പെടുത്തി. ഈ പാദത്തില്‍ ജാഗ്വാര്‍ മൊത്തവ്യാപാരം 7,070 യൂണിറ്റുകളും ലാന്‍ഡ് റോവറിന്റെ മൊത്തവ്യാപാരം 1,04,343 യൂണിറ്റുകളുമാണെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.
ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാണിജ്യ വാഹനങ്ങളുടെയും ടാറ്റ ദേവൂ ശ്രേണിയുടെയും വില്‍പ്പന 2025 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 1,07,765 യൂണിറ്റുകളാണെന്നും ഇത് 2024 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തേക്കാള്‍ 3 ശതമാനം കുറവാണെന്നും പറഞ്ഞു.