കയറ്റുമതി കുറഞ്ഞ് മാരുതി സുസുക്കി; ടൊയോട്ടയ്ക്ക് വില്‍പ്പന കുതിപ്പ്

  • ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പ്പന ഇടിഞ്ഞു
  • ഇവി വില്‍പ്പന 23 ശതമാനം കുറഞ്ഞു
  • ടൊയോട്ടയുടെ മൊത്തം വില്‍പ്പന 13% ഉയര്‍ന്നു
;

Update: 2025-03-01 09:38 GMT

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പനയില്‍ നേരിയ വര്‍ധന. എങ്കിലും കയറ്റുമതി കുറഞ്ഞു. ഗ്രാന്‍ഡ് വിറ്റാര നിര്‍മ്മാതാവിന്റെ ആഭ്യന്തര വില്‍പ്പന ഫെബ്രുവരിയില്‍ 1% വര്‍ധിച്ചു. 1,99,400 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വിറ്റഴിച്ചത് 1,97,471 യൂണിറ്റുകളായിരുന്നു.

എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ കയറ്റുമതി 28,927യൂണിറ്റുകളായിരുന്നു. ഇത്തവണ അത് 25,021 യൂണിറ്റായി കുറഞ്ഞു.

ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 14,782 യൂണിറ്റില്‍ നിന്ന് 10,226 യൂണിറ്റായി കുറഞ്ഞു.

ടാറ്റമോട്ടോഴ്‌സിന് കഴിഞ്ഞമാസം വില്‍പ്പന ഇടിവ് നേരിട്ടു. കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം നാലിലൊന്നായി കുറഞ്ഞു. എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം നെക്സോണ്‍ നിര്‍മ്മാതാവിന്റെ ആഭ്യന്തര വില്‍പ്പന 9% ഇടിഞ്ഞ് കഴിഞ്ഞ മാസം 46,435 യൂണിറ്റിലെത്തി. ഇവി വില്‍പ്പന 23 ശതമാനം ഇടിഞ്ഞ് 5,343 യൂണിറ്റിലെത്തി.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 2025 ഫെബ്രുവരിയില്‍ ഇന്ത്യയുടെ കാര്‍ വിപണിയിലെ 'എസ്യുവി പ്രിയത്തിന്റെ പിന്‍ബലത്തില്‍ അതിന്റെ വില്‍പ്പന കുതിപ്പ് നിലനിര്‍ത്തി. ഇന്ത്യന്‍ യൂണിറ്റിന്റെ മൊത്തം വില്‍പ്പന 13% ഉയര്‍ന്ന് 28,414 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് വില്‍പ്പന 25,220 യൂണിറ്റായിരുന്നു.

ഇന്ത്യയില്‍ വിറ്റ 26,414 യൂണിറ്റുകളും വിദേശത്തേക്ക് അയച്ച 2,000 യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. 

Tags:    

Similar News