മഹീന്ദ്രയുടെ വില്‍പ്പനയില്‍ 15ശതമാനം വര്‍ധന

  • കഴിഞ്ഞമാസം കമ്പനി വിറ്റഴിച്ചത് 83,702 യൂണിറ്റുകള്‍
  • ആഭ്യന്തര വിപണിയിലെ യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ 50,420 വാഹനങ്ങള്‍ വിറ്റഴിച്ചു
;

Update: 2025-03-01 07:02 GMT

ഫെബ്രുവരിയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മൊത്തം വില്‍പ്പനയില്‍ 15ശതമാനം വര്‍ധന. കഴിഞ്ഞമാസം കമ്പനി വിറ്റഴിച്ചത് 83,702 യൂണിറ്റുകളാണ്. അതേസമയം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 72,923 യൂണിറ്റുകളാണ് വാഹന നിര്‍മാതാക്കള്‍ വിറ്റഴിച്ചത്. യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ ആഭ്യന്തര വിപണിയില്‍ 50,420 വാഹനങ്ങള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ 42,401 യൂണിറ്റുകളെ അപേക്ഷിച്ച് 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

കയറ്റുമതി കഴിഞ്ഞ മാസം 3,061 യൂണിറ്റായി വര്‍ധിച്ചു. 2024 ഫെബ്രുവരിയില്‍ 1,539 യൂണിറ്റുകളേക്കാള്‍ 99 ശതമാനം വര്‍ധിച്ചു.

കമ്പനിയുടെ മൊത്തം ട്രാക്ടര്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 21,672 യൂണിറ്റില്‍ നിന്ന് 25,527 യൂണിറ്റായിരുന്നു. ഫെബ്രുവരിയിലെ കയറ്റുമതി 1,647 യൂണിറ്റാണ്.

കാര്‍ഷിക വായ്പാ പരിധിയിലെ വര്‍ധനവ്, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ പിന്തുണ, ബമ്പര്‍ റാബി വിളവെടുപ്പ് എന്നിവ ട്രാക്ടര്‍ ഡിമാന്‍ഡ് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

Tags:    

Similar News