വില്‍പ്പന ഇടിഞ്ഞു; ടെസ്ലയ്ക്ക് ചൈനയില്‍ തിരിച്ചടി

  • ടെസ്ലയുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 49 ശതമാനം ഇടിഞ്ഞു
  • ചൈനീസ് കമ്പനിയായ ബിവൈഡിയുടെ വിപണി വിഹിതം 15 ശതമാനത്തിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ട്
;

Update: 2025-03-10 10:59 GMT

ഇലോണ്‍ മസ്‌കിന്റെ ടെസ്ലയ്ക്ക് ചൈനയില്‍ വന്‍ തിരിച്ചടി എന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ കമ്പനി കഴിഞ്ഞ അഞ്ച് മാസമായി തുടര്‍ച്ചയായി വില്‍പ്പനയില്‍ പിന്നോട്ട് പോകുകയാണെന്ന് രാജ്യത്തെ പാസഞ്ചര്‍ കാര്‍ അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരിയില്‍ ടെസ്ലയുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 49 ശതമാനം ഇടിഞ്ഞ് 30,688 വാഹനങ്ങളായി. കോവിഡ് കാലത്ത് 2022 ജൂലൈയില്‍ 28,217 ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം കയറ്റുമതി ചെയ്തതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ കണക്കാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയില്‍ ടെസ്ലയുടെ വിപണി വിഹിതം അഞ്ച ശതമാനത്തില്‍ താഴെയാണ്. അതേസമയം ചൈനീസ് വാഹന ഭീമനായ ബിവൈഡിയുടെ വിപണി വിഹിതം 15 ശതമാനത്തിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം ബിവൈഡി 318,000 ല്‍ അധികം വാഹനങ്ങള്‍ വിറ്റു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 161% കൂടുതലാണ്. വിപണിയില്‍ ടെസ്ലയുടെ സ്ഥാനം ബിവൈഡി സ്വന്തമാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് സൂചനകള്‍.

ചൈന ഓട്ടോമോട്ടീവ് ടെക്‌നോളജി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം, വര്‍ഷാവസാന ഡാറ്റ പ്രകാരം ആഭ്യന്തര വില്‍പ്പനയില്‍ ടെസ്ലയുടെ വിഹിതം 2.6 ശതമാനമാണ്. ഇത് 12 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. കഴിഞ്ഞ മാസം 318,000-ത്തിലധികം പൂര്‍ണ്ണമായും ഇലക്ട്രിക്, ഹൈബ്രിഡ് പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചു, ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 161 ശതമാനം വര്‍ധനവാണ്.

ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള കാര്‍ നിര്‍മ്മാതാക്കളായ ബിവൈഡി 67,025 യൂണിറ്റ് വില്‍പ്പന നടത്തിയും റെക്കോര്‍ഡിട്ടു. ജര്‍മ്മനിയിലും ടെസ്ലയ്ക്ക് തിരിച്ചടി നേരിട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

Tags:    

Similar News