ഹ്യുണ്ടായിയുടെ വില്‍പ്പന ഇടിഞ്ഞു

  • മൊത്തം വാഹന വിതരണം വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്ന് ശതമാനം കുറഞ്ഞു
  • വിറ്റഴിച്ചത് 58,727 യൂണിറ്റുകള്‍
  • കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കമ്പനി വിറ്റഴിച്ചത് 60,501 യൂണിറ്റുകള്‍
;

Update: 2025-03-01 05:59 GMT

ഫെബ്രുവരിയില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പന ഇടിഞ്ഞു. തങ്ങളുടെ മൊത്തം വാഹന വിതരണം വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്ന് ശതമാനം കുറഞ്ഞ് 58,727 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കമ്പനി 60,501 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു.

ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ മാസം 47,727 യൂണിറ്റുകള്‍ ഡീലര്‍മാര്‍ക്ക് അയച്ചു. 2024 ഫെബ്രുവരിയിലെ 50,201 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5 ശതമാനം ഇടിവ്. അതേസമയം കയറ്റുമതി വില്‍പ്പന 11,000 യൂണിറ്റായിരുന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 10,300 യൂണിറ്റായിരുന്നു.

'ആഭ്യന്തര വില്‍പ്പന രംഗത്ത്, ആഗോള വെല്ലുവിളികള്‍ക്കിടയിലും, 2025 ലെ കേന്ദ്ര ബജറ്റിലെ നിര്‍ദ്ദിഷ്ട നികുതി പരിഷ്‌കാരങ്ങളും മെച്ചപ്പെട്ട പണലഭ്യതയും വിപണിക്ക് ആവശ്യമായ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു,' ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഹോള്‍ ടൈം ഡയറക്ടറും സിഇഒയുമായ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

കയറ്റുമതി ഒപ്റ്റിമൈസ് ചെയ്യുന്നതിലൂടെ, ഹ്യൂണ്ടായ് മോട്ടോര്‍ കമ്പനിയുടെ പ്രധാന കയറ്റുമതി കേന്ദ്രമെന്ന നിലയില്‍ കമ്പനിയുടെ സ്ഥാനം ഉറപ്പിക്കുന്നത് വാഹന നിര്‍മ്മാതാവ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News