ബിവൈഡിയുടെ പുതിയ ഇലക്ട്രിക് എസ് യു വി വിപണിയിലേക്ക്

  • ബിവൈഡിയുടെ സീലയണ്‍ 7 നാളെ വിപണിയില്‍ അവതരിപ്പിക്കും
  • വാഹനത്തിന് ഒറ്റ ചാര്‍ജില്‍ 567 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകും
  • 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും

Update: 2025-02-17 09:30 GMT

പ്രമുഖ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡിയുടെ പുതിയ ഇലക്ട്രിക് എസ് യുവി വിപണിയിലേക്ക്. കഴിഞ്ഞ മാസം ഭാരത് മൊബിലിറ്റി ഷോയില്‍ പ്രദര്‍ശിപ്പിച്ച സീലയണ്‍ 7 നാളെ വിപണിയില്‍ അവതരിപ്പിക്കും.

82.56 കിലോവാട്ട് അവര്‍ ബാറ്ററി പായ്ക്കുള്ള വാഹനത്തിന് ഒറ്റ ചാര്‍ജില്‍ 567 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന AWD വേരിയന്റില്‍ യാത്ര ചെയ്താല്‍ ഒറ്റ ചാര്‍ജില്‍ 542 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. മറ്റൊരു പ്രീമിയം വേരിയന്റായ RWD ഇതേ ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്നുവെങ്കിലും കുറഞ്ഞ പവര്‍ ഔട്ട്പുട്ടാണ് പുറപ്പെടുവിക്കുന്നത്.

നിരവധി സവിശേഷതകള്‍ നിറഞ്ഞ ഈ എസ് യു വി നാല് ബാഹ്യ ഷേഡുകളിലാണ് ഉപഭോക്താക്കളിലേക്കെത്തുക. സീലയണ്‍ 7 ന്റെ എക്‌സ്-ഷോറൂം വില 45 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 60 ലക്ഷം രൂപ വരെ ഉയരുമെന്നാണ് സൂചന.

വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 12-സ്പീക്കര്‍ ഡൈനാഡിയോ സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, എന്‍എഫ്സി അധിഷ്ഠിത കാര്‍ കീ, വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

360 ഡിഗ്രി ക്യാമറ, 11 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, മഴ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ലെവല്‍-2 ADAS എന്നിവ സുരക്ഷ ഉറപ്പാക്കുന്നു. 

Tags:    

Similar News