ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ടൊയോട്ട തുടരുന്നു

  • തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ടൊയോട്ട ഈ സ്ഥാനം നിലനിര്‍ത്തുന്നത്
  • കഴിഞ്ഞ വര്‍ഷം ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വിറ്റഴിച്ചത് 10.8 ദശലക്ഷം വാഹനങ്ങള്‍
;

Update: 2025-01-30 06:28 GMT
toyota remains the company with the highest number of vehicles sold
  • whatsapp icon

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ടൊയോട്ട തുടരുന്നു. കഴിഞ്ഞ വര്‍ഷം ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ 10.8 ദശലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചതത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹന നിര്‍മാതാവെന്ന പദവി കമ്പനി നിലനിര്‍ത്തുന്നത്.

അതേസമയം കോംപാക്റ്റ് കാര്‍ നിര്‍മ്മാതാക്കളായ ആഗോള വില്‍പ്പനയില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാവ് കഴിഞ്ഞ വര്‍ഷം ഇടിവ് രേഖപ്പെടുത്തി.ജപ്പാനിലെ വില്‍പ്പനയില്‍ ഉണ്ടായ ഇടിവാണ് ഇതിനു കാരണമായത്. അവിടെ സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റ് നടപടിക്രമങ്ങളില്‍, പ്രത്യേകിച്ച് ദൈഹത്സുവില്‍, കമ്പനി വീഴ്ച നേരിട്ടു.

രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മന്‍ എതിരാളിയായ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് വില്‍പ്പനയില്‍ 2.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. കമ്പനി 9 ദശലക്ഷത്തിലധികം വാഹനങ്ങളാണ് വിറ്റഴിച്ചത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഹൈബ്രിഡ് വാഹനങ്ങളുടെ ഡിമാന്‍ഡ് കാരണം, ടൊയോട്ട മൊത്തത്തില്‍ റെക്കോര്‍ഡ് എണ്ണം കാറുകള്‍ വിറ്റഴിച്ചു. കാര്‍ വിപണിയിലെ കനത്ത വില മത്സരത്തിനിടയില്‍ ചൈനയില്‍ യൂണിറ്റ് വില്‍പ്പന 6.9 ശതമാനം കുറഞ്ഞു.

Tags:    

Similar News