എല്ലാ വിഭാഗങ്ങളിലും ആദ്യ രണ്ടിലൊന്നാകാൻ ഇന്ത്യൻ വാഹന ലോകം

  ഡെല്‍ഹി: അടുത്ത 25 വര്‍ഷത്തിനുള്ളില്‍എല്ലാ വിഭാഗത്തിലുമുള്ള വാഹനങ്ങളുടെ ആദ്യ രണ്ട് നിര്‍മാതാക്കളില്‍ ഒന്നാകാനാണ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം ലക്ഷ്യമിടുന്നതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) പ്രസിഡന്റ് കെനിച്ചി അയുകാവ പറഞ്ഞു. വിഷന്‍ 2047 പ്രകാരം വാഹനങ്ങളുടെ മുഴുവന്‍ ഉത്പാദന മൂല്യ ശൃംഖലയിലും 100 ശതമാനത്തോളം സ്വയം പര്യപാതമാകാന്‍ ഇന്ത്യയും പദ്ധതിയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ലൈഫ് സൈക്കിള്‍ അടിസ്ഥാനത്തില്‍ വാഹനവ്യവസായം ക്ലീന്‍ എനര്‍ജി വാഹനങ്ങളുടെ വലിയ പങ്ക് ലക്ഷ്യമിടുന്നതായി […]

Update: 2022-09-15 05:10 GMT

 

ഡെല്‍ഹി: അടുത്ത 25 വര്‍ഷത്തിനുള്ളില്‍എല്ലാ വിഭാഗത്തിലുമുള്ള വാഹനങ്ങളുടെ ആദ്യ രണ്ട് നിര്‍മാതാക്കളില്‍ ഒന്നാകാനാണ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം ലക്ഷ്യമിടുന്നതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) പ്രസിഡന്റ് കെനിച്ചി അയുകാവ പറഞ്ഞു. വിഷന്‍ 2047 പ്രകാരം വാഹനങ്ങളുടെ മുഴുവന്‍ ഉത്പാദന മൂല്യ ശൃംഖലയിലും 100 ശതമാനത്തോളം സ്വയം പര്യപാതമാകാന്‍ ഇന്ത്യയും പദ്ധതിയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ലൈഫ് സൈക്കിള്‍ അടിസ്ഥാനത്തില്‍ വാഹനവ്യവസായം ക്ലീന്‍ എനര്‍ജി വാഹനങ്ങളുടെ വലിയ പങ്ക് ലക്ഷ്യമിടുന്നതായി അയുകാവ അഭിപ്രായപ്പെട്ടു. ബാറ്ററി ഇലക്ട്രിക്, എത്തനോള്‍, ഫ്ലെക്സ് ഇന്ധനം, സിഎന്‍ജി, ബയോ-സിഎന്‍ജി, ഹൈബ്രിഡ് ഇലക്ട്രിക്, ഹൈഡ്രജന്‍ എന്നിവയുള്‍പ്പെടെ സാധ്യമായ എല്ലാ സാങ്കേതിക വിദ്യകളുടെയും ഗണ്യമായ പങ്ക് ഇതിലുണ്ടാകും. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ 62-ാമത് വാര്‍ഷിക സെഷനില്‍ സംസാരിക്കുകയായിരുന്നു കെനിച്ചി അയുകാവ.

Tags:    

Similar News