മൂന്ന് ഇ-എസ് യു വികളുമായി വിന്‍ഫാസ്റ്റ് ഇന്ത്യയിലെത്തി

  • ഓള്‍-ഇലക്ട്രിക് പ്രീമിയം എസ്യുവികള്‍ ഗ്ലോബല്‍ എക്സ്പോയില്‍ അവതരിപ്പിച്ചു
  • എസ്യുവികള്‍ക്ക് 30 ലക്ഷം രൂപയില്‍ താഴെ വില പ്രതീക്ഷിക്കാം
  • ഈ വര്‍ഷത്തിന്റെ രണ്ടാം പകുതി മുതല്‍ കാറുകള്‍ ലഭ്യമാകും

Update: 2025-01-19 11:30 GMT

ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ വിന്‍ഫാസ്റ്റ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) പ്രഖ്യാപിച്ചു. വിയറ്റ്‌നാമീസ് വാഹന നിര്‍മ്മാതാവ് രണ്ട് ഓള്‍-ഇലക്ട്രിക് പ്രീമിയം എസ്യുവികളായ വിഎഫ്7, വിഎഫ്6 എന്നിവ എക്സ്പോയില്‍ അവതരിപ്പിച്ചു. എസ്യുവികള്‍ക്ക് 30 ലക്ഷം രൂപയില്‍ താഴെ വില പ്രതീക്ഷിക്കാം.

ചെറുതും എന്നാല്‍ അതിവേഗം വളരുന്നതുമായ ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ ഇപ്പോള്‍ മാരുതി സുസുക്കി, ഹ്യുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് എന്നിവയ്ക്കെതിരെ മത്സരിക്കുന്നതിനാല്‍ വിന്‍ഫാസ്റ്റിന്റെ കടന്നുവരവ് ഒരു പ്രധാന നാഴികക്കല്ലാണ്. വിഎഫ് 7, വി എഫ് 6 എന്നിവയുടെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് പതിപ്പ് വിന്‍ഫാസ്റ്റ് അവതരിപ്പിക്കുന്ന ആദ്യ വിപണിയാണ് ഇന്ത്യ.

പ്രീമിയം എസ്യുവികളായ വിഎഫ്7, വിഎഫ്6 എന്നിവ ഇന്ത്യയില്‍ ഇവികള്‍ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുമെന്ന് വിന്‍ഫാസ്റ്റ് ഏഷ്യയുടെ സിഇഒ ഫാം സാന്‍ ചൗ പറഞ്ഞു. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതി മുതല്‍ വിഎഫ് 7, വിഎഫ് 6 എന്നിവ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിന്‍ഫാസ്റ്റ് ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി സിഇഒ അശ്വിന്‍ അശോക് പാട്ടീല്‍ പറഞ്ഞു.

വിന്‍ഫാസ്റ്റ് ഓമ്നി ചാനല്‍ സാന്നിധ്യമുള്ള പ്രധാന നഗരങ്ങളില്‍ ഡീലര്‍മാരെ നിയമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ ഇലക്ട്രിക് വാഹന നിര്‍മാണ പ്ലാന്റില്‍ ഇതിന് തുടക്കം കുറിച്ചിരുന്നു. 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി അവിടെ നടത്തിയത്.

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ബിവൈഡി അതിന്റെ സീലിയന്‍ 7 പ്യുവര്‍ പെര്‍ഫോമന്‍സ് ഇ എസ് യു വി എക്‌സ്‌പോയില്‍ അവതരിപ്പിച്ചു.

പ്രൊമോഷണല്‍ ബുക്കിംഗ് ഓഫറിന് കീഴില്‍, സീലിയന്‍ 7 ഇന്ത്യയിലുടനീളം 70,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. 2025 ജനുവരിയോടെ ഇന്ത്യയിലെ തങ്ങളുടെ ഡീലര്‍ഷിപ്പ് ശൃംഖല 40 ലൊക്കേഷനുകളിലേക്ക് വികസിപ്പിക്കുമെന്ന് ചൈനീസ് ഓട്ടോ കമ്പനി അറിയിച്ചു. 

Tags:    

Similar News