എതിരാളികൾ ഇനി ഭയക്കും; 473 കി.മീ. റേഞ്ചുമായി ക്രെറ്റ ഇലക്‌ട്രിക് എസ്‌യുവി, വില ഇങ്ങനെ

Update: 2025-01-20 10:58 GMT

ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇവി വിപണിയിലെത്തി. ഡൽഹിയിലെ പ്രഗതി മൈതാനിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് എസ്‌യുവി അവതരിപ്പിച്ചത്. 17.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. 

എക്‌സിക്യുട്ടീവ്, സ്‌മാർട്ട്, പ്രീമിയം, എക്‌സലൻസ് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ ക്രെറ്റ ഇലക്ട്രിക് വിൽപ്പനയ്‌ക്ക് ലഭിക്കും. 

51.4kWh, 42kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇവി എത്തുന്നത്. 51.4kWh ബാറ്ററി പാക്ക് ഓപ്ഷനിൽ ഒരൊറ്റ ഫുൾ ചാർജിൽ 473 കിലോമീറ്റർ വരെ സഞ്ചരിക്കാം. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 58 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെഹിക്കിൾ-ടു-ലോഡ് സാങ്കേതികവിദ്യ, 360-ഡിഗ്രി കാമറ, ലെവൽ 2 ADAS സംവിധാനം എന്നിവയാണ് മുഖ്യ ഫീച്ചറുകൾ.

എയര്‍ ഫ്ലോ നിയന്ത്രിക്കുന്നതിനും എയറോഡൈനാമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനൊപ്പം വാഹനത്തെ തണുപ്പിക്കുന്നതിനായി എസ് യു വിക്ക് എയര്‍ ഫ്ലാപ്പുകള്‍ ഉണ്ട്. കുറഞ്ഞ റോളിങ് റെസിസ്റ്റന്‍സ് ടയറുകളുള്ള പുതിയ 17 ഇഞ്ച് എയ്റോ അലോയ് വീലുകളാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

Tags:    

Similar News