മോസ്‌കോയിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ച് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്

കൊളംബോ: ശ്രീലങ്കയുടെ ദേശീയ വിമാനക്കമ്പനിയായ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് മോസ്‌കോയിലേക്കുള്ള വിമാനസര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് എയര്‍ലൈനിന്റെ നിയന്ത്രണ സംബന്ധമായ കാര്യങ്ങള്‍ സൂചിപ്പിച്ചാണ് നടപടി. കൊളംബോയെയും മോസ്‌കോയെയും ബന്ധിപ്പിച്ച് ആഴ്ചയില്‍ രണ്ട് വിമാന സര്‍വ്വീസുകളാണ് നടത്തുന്നത്. റഷ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിമാന ഇന്‍ഷുറന്‍സ് നിയന്ത്രണങ്ങള്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സ്ഥിതി മെച്ചപ്പെട്ടാല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. രാജ്യത്തിന്മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളെ തുടര്‍ന്ന് നിരവധി ആഗോള എയര്‍ലൈനുകള്‍ […]

Update: 2022-03-28 07:01 GMT
കൊളംബോ: ശ്രീലങ്കയുടെ ദേശീയ വിമാനക്കമ്പനിയായ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് മോസ്‌കോയിലേക്കുള്ള വിമാനസര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് എയര്‍ലൈനിന്റെ നിയന്ത്രണ സംബന്ധമായ കാര്യങ്ങള്‍ സൂചിപ്പിച്ചാണ് നടപടി. കൊളംബോയെയും മോസ്‌കോയെയും ബന്ധിപ്പിച്ച് ആഴ്ചയില്‍ രണ്ട് വിമാന സര്‍വ്വീസുകളാണ് നടത്തുന്നത്.
റഷ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിമാന ഇന്‍ഷുറന്‍സ് നിയന്ത്രണങ്ങള്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സ്ഥിതി മെച്ചപ്പെട്ടാല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.
രാജ്യത്തിന്മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളെ തുടര്‍ന്ന് നിരവധി ആഗോള എയര്‍ലൈനുകള്‍ റഷ്യയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ മാസം യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം റഷ്യന്‍ വ്യോമയാന മേഖല തകര്‍ന്നിരുന്നു.
Tags:    

Similar News