സൈബര്‍ കുറ്റകൃത്യങ്ങൾ തടയാന്‍ 2025-ഓടെ $10 ട്രില്യണ്‍ വേണ്ടി വരും: മൈക്രോസോഫ്റ്റ് ഇന്ത്യ

ഡെല്‍ഹി: ഡിജിറ്റല്‍ പരിവര്‍ത്തിന് ഏറ്റവും വലിയ ഭീഷണിയാണ് സൈബര്‍ കുറ്റകൃത്യങ്ങളെന്നും, ലോക രാജ്യങ്ങൾ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ വേണ്ടി 2025 ഓടെ 10 ട്രില്യണ്‍ ഡോളര്‍ ചെലവാക്കേണ്ടിവരുമെന്നും മൈക്രോസോഫ്റ്റ് ഇന്ത്യ. ഏത് മേഖലകളിലും ഓരോ കമ്പനിയുടേയും വളര്‍ച്ച സാങ്കേതിക വിദ്യയെ തീവ്രമായി ആശ്രയിച്ചാണ്. ഓരോ വര്‍ഷവും ആറ് ട്രില്യണ്‍ ഡോളറാണ് എല്ലാ സമ്പദ് വ്യവസ്ഥകളും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ചെലവാക്കുന്നത്. 2025 ഓടെ ഇത് 10 ട്രില്യണില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് ആനന്ദ് മഹേശ്വരി […]

Update: 2022-03-13 02:42 GMT

ഡെല്‍ഹി: ഡിജിറ്റല്‍ പരിവര്‍ത്തിന് ഏറ്റവും വലിയ ഭീഷണിയാണ് സൈബര്‍ കുറ്റകൃത്യങ്ങളെന്നും, ലോക രാജ്യങ്ങൾ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ വേണ്ടി 2025 ഓടെ 10 ട്രില്യണ്‍ ഡോളര്‍ ചെലവാക്കേണ്ടിവരുമെന്നും മൈക്രോസോഫ്റ്റ് ഇന്ത്യ.

ഏത് മേഖലകളിലും ഓരോ കമ്പനിയുടേയും വളര്‍ച്ച സാങ്കേതിക വിദ്യയെ തീവ്രമായി ആശ്രയിച്ചാണ്. ഓരോ വര്‍ഷവും ആറ് ട്രില്യണ്‍ ഡോളറാണ് എല്ലാ സമ്പദ് വ്യവസ്ഥകളും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ചെലവാക്കുന്നത്. 2025 ഓടെ ഇത് 10 ട്രില്യണില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് ആനന്ദ് മഹേശ്വരി പറഞ്ഞു.

വ്യാവസായിക വളർച്ചയുടെ ഭാ​ഗമായി കമ്പനികൾ സൈബര്‍ സുരക്ഷയിലും വിശ്വസനീയമായ സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തേണ്ടതുണ്ട്. ആളുകള്‍ അവര്‍ വിശ്വസിക്കുന്ന സാങ്കേതികവിദ്യ മാത്രമേ ഉപയോഗിക്കൂ എന്നത് ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്. ഇന്ത്യയാകട്ടെ 'ക്ലൗഡ് ഫസ്റ്റ്' രീതിയാണ് ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2020 മുതല്‍ 2025 വരെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 24 ശതമാനം വളര്‍ച്ചയോടെ ഇന്ത്യന്‍ ക്ലൗഡ് മാര്‍ക്കറ്റ് 10.8 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പബ്ലിക് ക്ലൗഡിനായി ചെലവിടാൻ തയ്യാറുള്ള അന്തിമ ഉപഭോക്താക്കള്‍ 2025 ല്‍ മാത്രം 35 ശതമാനം വളരുമെന്ന് കണക്കാക്കുന്നതായി ആനന്ദ് കൂട്ടിച്ചേര്‍ത്തു.

ക്ലൗഡ് ആവശ്യകത നിറവേറ്റുന്നതിനായി, ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ ഹൈദരാബാദില്‍ സ്ഥാപിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. ഡാറ്റാ സെന്ററില്‍ 15 വര്‍ഷത്തിനുള്ളില്‍ 15,000 കോടി രൂപ നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റിന് പദ്ധതിയുണ്ടെന്ന് തെലങ്കാന ഐടി, വ്യവസായ മന്ത്രി കെ ടി രാമറാവു വ്യക്തമാക്കി.

Tags:    

Similar News