മോദി പടികടന്നെത്തിയത് സമ്മാനപ്പെട്ടിയുമായി

  • വൈറ്റ്ഹൗസിലേക്കെത്തിയത് ഡയമണ്ട് മുതല്‍ ചന്ദനപ്പെട്ടിവരെ
  • ലാബ് സൃഷ്ടിക്കുന്ന വജ്രാഭരണ വിപണി 2025ഓടെ അഞ്ച് ബില്യണ്‍ ഡോളറാകും
  • വിരുന്ന്് സല്‍ക്കാരത്തിലായിരുന്നു ഇന്ത്യയുടെ പൈതൃകത്തിലൂന്നിയ സമ്മാനങ്ങള്‍ കൈമാറിയത്

Update: 2023-06-22 09:11 GMT

യുഎസ് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഥമ വനിത ജില്‍ ബൈഡന് സമ്മാനിച്ചത് ഗ്രീന്‍ ഡയമണ്ടാണ്. ഇതിനും പ്രാധാന്യം ഏറെയുണ്ട്. 7.5 കാരറ്റിന്റെ ഈ ഗ്രീന്‍ ഡയമണ്ട് ഒരു പരിസ്ഥിതി സൗഹൃദ ലാബില്‍ സൃഷ്ടിച്ചതാണ്. ഈ അമൂല്യ വജ്രത്തിന്റെനിര്‍മ്മാണഘട്ടങ്ങളില്‍ സൗരോര്‍ജ്ജം, കാറ്റ്, വൈദ്യുതി തുടങ്ങിയവ ഉപയോഗിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യതയോടെയും ശ്രദ്ധയോടെയുമാണ് പച്ച വജ്രം രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു കാരറ്റിന് 0.028 ഗ്രാം കാര്‍ബണ്‍ മാത്രമേ പുറപ്പെടുവിക്കുന്നുള്ളൂ, കൂടാതെ ജെമോളജിക്കല്‍ ലാബ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ ലാബ്-ഗ്രോണ്‍ഡ് ഡയമണ്ട് (എല്‍ജിഡി) നിര്‍മ്മാണം ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നു. അതിനുള്ള നടപടികള്‍ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ലാബില്‍ വളരുന്ന വജ്രങ്ങള്‍ രണ്ട് സാങ്കേതികവിദ്യകളിലൂടെയാണ് നിര്‍മ്മിക്കുന്നത്. ഉയര്‍ന്ന മര്‍ദ്ദം, ഉയര്‍ന്ന താപനില, കെമിക്കല്‍ നീരാവിയുടെ ഉപയോഗം (സിവിഡി) തുടങ്ങിയവ ഈ മേഖലയില്‍ ഉണ്ട്. സിവിഡി സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ വജ്രങ്ങള്‍ നിര്‍മ്മിക്കുന്നവരില്‍ മുന്‍നിരയില്‍ ഇന്ത്യയാണ്. വ്യവസായ കണക്കുകള്‍ പ്രകാരം, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ആഗോള വ്യാപാരത്തില്‍ ഇന്ത്യയുടെ പങ്ക് 25.8 ശതമാനമാണ്.

എന്നിരുന്നാലും, സിന്തറ്റിക് വജ്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളായ നിര്‍ണായക മെഷിനറി ഘടകങ്ങളും മറ്റും ലഭ്യമാക്കുന്നതിനായി ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടതുണ്ട്.

ലാബ് സൃഷ്ടിച്ച വജ്രാഭരണ വിപണി 2025 ഓടെ അതിവേഗം അഞ്ച് ബില്യണ്‍ ഡോളറായി ഉയരുമെന്നും 2035 ഓടെ 15 ബില്യണ്‍ ഡോളര്‍ കവിയുമെന്നും പ്രതീക്ഷിക്കുന്നു.

പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ചേര്‍ന്ന് മോദിക്കായി ഒരുക്കിയ വിരുന്ന് സല്‍ക്കാരത്തിലാണ് ഈ സമ്മാനക്കൈമാറ്റം നടന്നത്.

'ഭാരത് കാ ഹീരാ! (ഇന്ത്യയുടെ വജ്രം) കാശ്മീരിലെ അതിമനോഹരമായ പേപ്പിയര്‍ എം സിഎച്ച് ബോക്‌സില്‍ പരിസ്ഥിതി സൗഹൃദ ലാബ് വളര്‍ത്തിയ വജ്രം യുഎസ് പ്രഥമ വനിതക്ക് സമ്മാനിക്കുന്നു' വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റില്‍ പറയുന്നു.

ഇതുമാത്രമായിരുന്നില്ല മോദി വൈറ്റ് ഹൗസിലേക്ക് കൊണ്ടുപോയത്. ഏറെ പ്രധാന്യവും ഇന്ത്യയുടെ പൈതൃകം വിളിച്ചോതുന്ന കുറയേറെ സമ്മാനങ്ങളുമായാണ് അദ്ദേഹം വൈറ്റ് ഹൗസിന്റെ പടികടന്നുചെന്നത്.

രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് പ്രത്യേകം നിര്‍മ്മിച്ച ചന്ദനപ്പെട്ടി,മൈസൂരിലെ ചന്ദനമരംകൊണ്ട് രാജസ്ഥാനിലെ ജയ്പൂരിലുള്ള ശില്‍പി കൊത്തിയെടുത്ത പെട്ടി പ്രസിഡന്റിന് സമ്മാനിച്ചു. അതില്‍ ഗണപതി ഭഗവാന്റെ വിഗ്രഹവും ഉണ്ടായിരുന്നു. ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം (1937 ല്‍ പ്രസിദ്ധീകരിച്ചത്), ദിയ, വെള്ളി നാണയങ്ങള്‍, ഉത്തരാഖണ്ഡില്‍ നിന്നുള്ള അരി, മഹാരാഷ്ട്രയിലെ ശര്‍ക്കര എന്നിവയും ബൈഡന് മോദി സമ്മാനമായി നല്‍കി.


Tags:    

Similar News