ഇന്ത്യ-ഓസ്‌ട്രേലിയ എഫ്ടിഎ; അടുത്ത റൗണ്ട് ചര്‍ച്ചകള്‍ നവംബറില്‍

  • സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ പത്താം റൗണ്ട് ചര്‍ച്ചകള്‍ നടന്നത് സിഡ്‌നിയില്‍
  • ഇടക്കാല വ്യാപാര കരാര്‍ 2022 ഡിസംബറില്‍ നടപ്പാക്കിയിരുന്നു
  • ഇന്ത്യ-ഓസ്ട്രേലിയ അഗ്രി ടെക് ഫോറത്തിന്റെ ആദ്യ യോഗം സെപ്റ്റംബര്‍ 23 ന്

Update: 2024-08-25 09:46 GMT

ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നവംബറില്‍ കംപ്രസ്സീവ് ഫ്രീ ട്രേഡ് കരാറിനായി അടുത്ത റൗണ്ട് ചര്‍ച്ചകള്‍ നടത്തും. ഇരു രാജ്യങ്ങളും 2022 ഡിസംബറില്‍ ഒരു ഇടക്കാല വ്യാപാര കരാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിനുള്ള ചര്‍ച്ചയിലാണ്.

ഇന്ത്യ-ഓസ്ട്രേലിയ സിഇസിഎ (സമഗ്ര സാമ്പത്തിക സഹകരണ കരാര്‍) ചര്‍ച്ചകളുടെ പത്താം റൗണ്ട് ഓഗസ്റ്റ് 19 മുതല്‍ 22 വരെ സിഡ്നിയില്‍ നടന്നു.

ചരക്ക്, സേവനങ്ങള്‍, ഡിജിറ്റല്‍ വ്യാപാരം, സര്‍ക്കാര്‍ സംഭരണം, ഉത്ഭവ നിയമങ്ങള്‍, കാര്‍ഷിക സാങ്കേതികവിദ്യ എന്നീ മേഖലകള്‍ സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടന്നത്.

ബാക്കിയുള്ള വ്യവസ്ഥകളില്‍ വ്യക്തതയും ധാരണയും കൊണ്ടുവരുന്നതിനായി ഓരോന്നിലും ആഴമേറിയ ചര്‍ച്ചകള്‍ നടന്നു. ഇന്ത്യന്‍ പ്രതിനിധി സംഘത്തെ വാണിജ്യ വകുപ്പ് ചീഫ് നെഗോഷ്യേറ്ററും അഡീഷണല്‍ സെക്രട്ടറിയുമായ രാജേഷ് അഗര്‍വാളും ഓസ്ട്രേലിയന്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ വാണിജ്യ വകുപ്പിലെ ചീഫ് നെഗോഷ്യേറ്ററും ഫസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറിയുമായ രവി കേവല്‍റാമും നയിച്ചു.

ഓസ്ട്രേലിയ പുതുതായി രൂപീകരിച്ച ഫോറമായ ഇന്ത്യ-ഓസ്ട്രേലിയ അഗ്രി ടെക് ഫോറത്തിന്റെ (ഐഎഎടിഎഫ്) ആദ്യ യോഗം സെപ്റ്റംബര്‍ 23 ന് ന്യൂഡല്‍ഹിയില്‍ വ്യവസായ, ഗവേഷണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കാര്‍ഷിക പങ്കാളികളുമായി നടത്താന്‍ ഓസ്ട്രേലിയന്‍ ഭാഗം നിര്‍ദ്ദേശിച്ചതായും മന്ത്രാലയം അറിയിച്ചു.

കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ മേഖലകളിലെ സാങ്കേതിക കൈമാറ്റം, അറിവ് പങ്കിടല്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള കേന്ദ്രീകൃത പ്രവര്‍ത്തനത്തിനുള്ള അവസരങ്ങള്‍ പര്യവേക്ഷണം ചെയ്തുകൊണ്ട് പരസ്പര പ്രയോജനകരമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക എന്നതാണ് മീറ്റിന്റെ ലക്ഷ്യം.

ഓഷ്യാനിയ മേഖലയിലെ ഇന്ത്യയുടെ ഒരു പ്രധാന വ്യാപാര പങ്കാളിയാണ് ഓസ്ട്രേലിയ, ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വ്യാപാര വ്യാപാരം 2023-24 ല്‍ ഏകദേശം 24 ബില്യണ്‍ യുഎസ് ഡോളറിലെത്തി.

Tags:    

Similar News