ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7 ശതമാനമാകും, ഫസ്റ്റ് അഡ്വാന്‍സ് എസ്റ്റിമേറ്റ്
ദേശീയ വരുമാനത്തെ പരാമര്‍ശിക്കുന്ന ഫസ്റ്റ് അഡ്വാന്‍സ് എസ്റ്റിമേറ്റ്‌സ് എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള (2023-24ഃ ബജറ്റ് തയ്യാറാക്കുന്നതില്‍ നിര്‍ണായകമാണ് ഈ സാമ്പത്തിക വര്‍ഷത്തെ അഡ്വാന്‍സ് സ്റ്റേറ്റ്‌മെന്റ് ഡാറ്റ.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥ 7 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി നാഷണല്‍ സ്റ്റാറ്റസ്റ്റിക്കല്‍ ഓഫീസ് പുറത്തിറക്കിയ ഫസ്റ്റ് അഡ്വാന്‍സ് എസ്റ്റിമേറ്റ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 8.7 ശതമാനമായിരുന്നു. ദേശീയ വരുമാനത്തെ പരാമര്‍ശിക്കുന്ന ഫസ്റ്റ് അഡ്വാന്‍സ് എസ്റ്റിമേറ്റ്‌സ് എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള (2023-24) തയ്യാറാക്കുന്നതില്‍ നിര്‍ണായകമാണ് ഈ സാമ്പത്തിക വര്‍ഷത്തെ അഡ്വാന്‍സ് സ്റ്റേറ്റ്‌മെന്റ് ഡാറ്റ. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നോമിനല്‍ ജിഡിപി വളര്‍ച്ച 15.4 ശതമാനമാണ്. മുന്‍വര്‍ഷം ഇത് 19.5 ശതമാനമായിരുന്നുവെന്ന് സ്റ്റാറ്റസ്റ്റിക്കല്‍ വകുപ്പിന്റെ രേഖകളില്‍ പറയുന്നു.
നേരത്തെ, 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം ഏഴ് ശതമാനത്തില്‍ നിന്ന് 6.8 ശതമാനമാക്കി ആര്‍ബിഐ കുറച്ചിരുന്നു. രാജ്യാന്തര തലത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രതിസന്ധികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും പ്രകടമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ഇത്.
2022-23 വര്‍ഷത്തെ റിയല്‍ ജിഡിപി വളര്‍ച്ച അനുമാനം 6.8 ശതമാനമായിരുന്നു. മൂന്നാം പാദത്തില്‍ 4.4 ശതമാനവും നാലാം പാദത്തില്‍ 4.2 ശതമാനവും.
അതേസമയം, ലോകബാങ്ക് ഈ സാമ്പത്തിക വര്‍ഷത്തെ ജിഡിപി അനുമാനം 6.5 ല്‍ നിന്നും 6.9 ആക്കി ഉയര്‍ത്തിയിരുന്നു. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് 7 ശതമാനമായി നിലനിര്‍ത്തി.