അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഇന്നുമുതല്‍ സാധാരണ നിലയിലേക്ക്
ഡെല്‍ഹി: കൊവിഡ് മൂലം രണ്ടു വര്‍ഷമായി പ്രതിസന്ധിയിലായിരുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും. കൊവിഡ് മൂലം തകര്‍ന്ന എയര്‍ലൈന്‍ വ്യവസായം സാവധാനം സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതോടെ വ്യോമയാന മേഖലയ്ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വിദേശ സര്‍വീസുകളുടെ പുനരാരംഭത്തോടെ ഏപ്രില്‍ ആദ്യ വാരം മുതല്‍ അന്താരാഷ്ട്ര സര്‍വീസുകളുടെ കാര്യത്തില്‍ കാര്യമായ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. എമിറേറ്റ്‌സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക്, LOT പോളിഷ് എന്നിവയുള്‍പ്പെടെ വിവിധ വിദേശ എയര്‍ലൈനുകൾ […]
ഡെല്‍ഹി: കൊവിഡ് മൂലം രണ്ടു വര്‍ഷമായി പ്രതിസന്ധിയിലായിരുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും. കൊവിഡ് മൂലം തകര്‍ന്ന എയര്‍ലൈന്‍ വ്യവസായം സാവധാനം സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതോടെ വ്യോമയാന മേഖലയ്ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വിദേശ സര്‍വീസുകളുടെ പുനരാരംഭത്തോടെ ഏപ്രില്‍ ആദ്യ വാരം മുതല്‍ അന്താരാഷ്ട്ര സര്‍വീസുകളുടെ കാര്യത്തില്‍ കാര്യമായ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. എമിറേറ്റ്‌സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക്, LOT പോളിഷ് എന്നിവയുള്‍പ്പെടെ വിവിധ വിദേശ എയര്‍ലൈനുകൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള അവരുടെ സര്‍വീസുകളെക്കുറിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കണക്കുകള്‍ പ്രകാരം നാല്‍പത് രാജ്യങ്ങളില്‍ നിന്നുള്ള അറുപത് വിമാന കമ്പനികള്‍ക്ക് ഇന്ത്യയിലേക്കും, ഇന്ത്യയില്‍ നിന്നും 1,783 സര്‍വീസുകള്‍ക്കാണ് അനുമതി. വേനല്‍ക്കാല ഷെഡ്യൂള്‍ മാര്‍ച്ച് 27 മുതല്‍ ഒക്ടോബര്‍ 29 വരെ പ്രാബല്യത്തില്‍ വരും. കോവിഡിനു മുമ്പുണ്ടായിരുന്ന തലത്തിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കമ്പനികള്‍ താല്‍പര്യപ്പെടുന്നുണ്ട്. അത് മറ്റ് രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും.
ഗള്‍ഫ് വിമാന കമ്പനിയായ എമിറേറ്റ്‌സും, ശ്രീലങ്കന്‍ എയര്‍ലൈന്‍സും ഏപ്രില്‍ ഒന്നു മുതല്‍ കോവിഡിനു മുമ്പുണ്ടായിരുന്ന തരത്തിലേക്ക് ഇന്ത്യയിലെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് പറഞ്ഞിരുന്നു.