സ്വകാര്യതയ്ക്ക് 'ചാറ്റ്‌ലോക്ക്' ഫീച്ചറുമായി വാട്സാപ്പ്

  • പാസ്സ്‌വേർഡ് ഉപയോഗിച്ച് ഒരു സുരക്ഷിത ഫോൾഡറിൽ സൂക്ഷിക്കാം
  • ഫിംഗർപ്രിന്റ് പോലുള്ള ബയോമെട്രിക് സംവിധാനം ഉപയോഗിച്ചോ ഫോൾഡർ
  • ഭാവിയിൽ കൂടുതൽ ഫീച്ചറുകൾ

Update: 2023-05-16 09:03 GMT

വ്യക്തിപരമായ സംഭാഷണങ്ങൾക്ക് മാത്രമല്ല പ്രൊഫഷണൽ കാര്യങ്ങൾക്കു പോലും ഉപയോഗിക്കുന്ന ഒരു ആശയ വിനിമയ ഉപാധിയാണ് വാട്സാപ്പ്.വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ജനപ്രിയമായ ഒരു ആശയ വിനിമയോപാധി എന്ന നിലക്ക് അതിന്റെ സ്വകാര്യതയിലും സുരക്ഷയിലും ഉപയോക്താക്കൾക്കുള്ള ആശങ്കകൾ സ്വാഭാവികമാണ്

.ഇത്തരം ആശങ്കകൾ പരിഹരിക്കാൻ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും വാട്സാപ്പ് ഉടമസ്ഥാവകാശമുള്ള കമ്പനി മെറ്റാ പ്രവർത്തിക്കുന്നു.ഇതിന്റെ തുടർച്ചയായി ചാറ്റ്ലോക്ക് ഒരു പുതിയ വാട്സാപ്പ് ഫീച്ചർ ഉപയോക്താക്കളുടെ സംഭാഷണങ്ങളുടെ സ്വകാര്യതക്കായി മെറ്റ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കൻബെർഗ് പ്രഖ്യാപിച്ചു.

വാട്സാപ്പിലെ പുതിയ ലോക്ക് ചെയ്ത ചാറ്റുകൾ നിങ്ങളുടെസംഭാഷണങ്ങളെ കൂടുതൽ സ്വകാര്യമാക്കുന്നു .അവ പാസ്സ്‌വേർഡ് ഉപയോഗിച്ച് ഒരു സുരക്ഷിത ഫോൾഡറിൽ സൂക്ഷിക്കാം. അയച്ച ആളിനെയോ സന്ദേശത്തിന്റെ ഉള്ളടക്കത്തെയോ മറ്റൊരാൾക്ക് കാണാൻ സാധിക്കില്ല ' വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് പങ്കുവെച്ചുകൊണ്ടു സക്കൻബർഗ് ഫേസ്ബുക്കിൽ കുറിച്ചു.

പുതിയ ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ ഏറ്റവും സ്വകാര്യസംഭാഷണങ്ങൾ പാസ്സ്‌വേർഡ് ഉപയോഗിച്ച് ഒരു ഫോൾഡറിൽ ആക്കാൻ അനുവദിക്കുന്നു. നിങ്ങൾക് ആരെകിലും അയക്കുന്ന ഏതെങ്കിലും സംഭാഷണം' ചാറ്റ് ലോക്ക് ' ചെയ്യുകയാണെങ്കിൽ ഉള്ളടക്കമോ അയച്ച ആളിന്റെ വിവരങ്ങളോ മറ്റൊരാൾക്കു കാണാൻ കഴിയില്ല .

'ചാറ്റ് ലോക്ക്' ഫീച്ചർ' എങ്ങനെ ഉപയോഗിക്കാം

ലോക്ക് ചെയ്യണ്ട ഗ്രൂപ്പിന്റെ അല്ലെങ്കിൽ വ്യക്തികളുടെ ചാറ്റിന്റെ പേരിനു മുകളിൽ ടാപ്പ് ചെയ്തത് ലോക്ക് ഓപ്ഷൻ തെരഞ്ഞെടുക്കാം. ലോക്ക് ചെയ്യുമ്പോൾ ചാറ്റ് ഇൻബോക്സിനു പുറത്തു പോവുകയും ഒരു ഫോൾഡറിൽ സേവ് ചെയ്യുകയും ചെയ്യും . നിങ്ങളുടെ ഫോണിന്റെ പാസ്സ്‌വേർഡ് ഉപയോഗിച്ചോ ഫിംഗർപ്രിന്റ് പോലുള്ള ബയോമെട്രിക് സംവിധാനം ഉപയോഗിച്ചോ ഫോൾഡർ തുറക്കാവുന്നതാണ് .

ഇത്തരംചാറ്റുകളുടെ നോട്ടിഫിക്കേഷനും മറ്റുള്ളവർക് കാണാൻ കഴിയില്ല . പിന്നീട് ലോക്ക്  ഒഴിവാക്കുന്നതിന് ചാറ്റുകൾ ഇൻ ബോക്സിലേക്ക് വലിച്ചിട്ട് പാസ്സ്‌വേർഡോ ബയോമെട്രിക്‌സോ ഉപയോഗിച്ചു പഴയപോലെ ആക്കാവുന്നതാണ്.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നു

ഫോണോ മറ്റേതെങ്കിലും ഡിവൈസോ കുടുംബാംഗങ്ങളോ മറ്റാരെങ്കിലുമോ ഉപയോഗിക്കേണ്ടിവരുമ്പോൾ വരുന്ന മെസ്സേജുകൾക്ക് സ്വകാര്യത ലഭിക്കേണ്ടവർക്ക് ഈ സവിശേഷത കൂടുതൽ ഉപകാരപ്പെടുമെന്നു മെറ്റ പറഞ്ഞു . വരും മാസങ്ങളിൽ മറ്റു ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതുൾപ്പെടെ ചാറ്റ് ലോക്കിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നും കമ്പനി കൂട്ടിച്ചേർത്തു 

Tags:    

Similar News