രാജ്യത്ത് ഒക്ടോബറില്‍ നിരോധിച്ചത് 75 ലക്ഷം വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍

Update: 2023-12-02 11:48 GMT

ഇന്ത്യയില്‍ 2023 ഒക്ടോബറില്‍ നിരോധിച്ചത് 75,48000 വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍. 2021-ലെ ഐ.ടി ആക്ട് അനുസരിച്ചാണു നടപടിയെന്നു വാട്‌സ് ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു.

75 ലക്ഷം അക്കൗണ്ടുകളില്‍ 19,19,000 എണ്ണം ഉപയോക്താക്കളില്‍ നിന്ന് പരാതി ലഭിക്കുന്നതിനു മുമ്പ് തന്നെ നിരോധിച്ചവയാണ്.

ഒക്ടോബറില്‍ 9,063 പരാതികളാണു വാട്‌സ് ആപ്പിന് ലഭിച്ചത്.

ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം യൂസര്‍മാരാണ് വാട്‌സ് ആപ്പിനുള്ളത്.

Tags:    

Similar News