ട്വിറ്ററിന് പുതിയൊരു എതിരാളി കൂടി രംഗത്ത്; ടെക്‌സ്റ്റ് മാത്രമുള്ള പോസ്റ്റ് ഫീച്ചറുമായി ടിക് ടോക്

  • ട്വിറ്ററുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ മുതലെടുക്കാന്‍ നിരവധി പ്ലാറ്റ്‌ഫോമുകള്‍ ശ്രമം നടത്തിവരികയാണ്
  • ടിക് ടോക്കിന്റെ ക്യാമറ പേജ് വഴി പുതിയ ഫീച്ചര്‍ ആക്‌സസ് ചെയ്യാന്‍ കഴിയും
  • 1000 ക്യാരക്റ്റര്‍ വരെയുള്ള ടെക്സ്റ്റാണ് യൂസര്‍ക്ക് പോസ്റ്റ് ചെയ്യാനാവുക

Update: 2023-07-26 08:21 GMT

ട്വിറ്ററിന് പുതിയൊരു എതിരാളി കൂടി രംഗത്തു വന്നിരിക്കുകയാണ്. ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പ് ആയ ടിക് ടോക് കഴിഞ്ഞ ദിവസം ടെക്സ്റ്റ് മാത്രമുള്ള പോസ്റ്റ് ക്രിയേറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ടിക് ടോക് അവതരിപ്പിച്ചു. 1000 ക്യാരക്റ്റര്‍ വരെയുള്ള ടെക്സ്റ്റാണ് യൂസര്‍ക്ക് പോസ്റ്റ് ചെയ്യാനാവുക. ഇന്‍സ്റ്റാഗ്രാം സ്റ്റോറീസുമായി സാമ്യമുള്ളതാണ് ടിക് ടോക് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ പോസ്റ്റ് ഫീച്ചറെന്നും പറയപ്പെടുന്നുണ്ട്.

സ്റ്റോറികള്‍, ആശയങ്ങള്‍, പാചക കുറിപ്പുകള്‍, കവിതകള്‍ എന്നിവ എഴുതി പോസ്റ്റ് ചെയ്യുന്നതിനു യൂസറെ ടിക് ടോക് ഈ പുതിയ ഫീച്ചറിലൂടെ അനുവദിക്കും. യൂസര്‍ക്ക് അവരുടെ ടെക്സ്റ്റ് പോസ്റ്റിലേക്ക് നിറങ്ങള്‍, സ്റ്റിക്കറുകള്‍, ഹാഷ്ടാഗുകള്‍, ശബ്ദങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ക്കാനും സൗകര്യമുണ്ടാകും. ഇൗ ഫീച്ചര്‍ ടെക്സ്റ്റ് പോസ്റ്റുകളെ ഒരു വീഡിയോ പോസ്റ്റ് പോലെ ക്രിയാത്മകവും ചലനാത്മകവുമാക്കുമെന്നു ടിക് ടോക് പറഞ്ഞു.

ട്വിറ്ററുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ മുതലെടുക്കാന്‍ നിരവധി പ്ലാറ്റ്‌ഫോമുകള്‍ ശ്രമം നടത്തിവരികയാണ്. ജുലൈ ആറിന് മെറ്റയുടെ ഉടമസ്ഥതയില്‍ ത്രെഡ്‌സ് എന്ന പേരില്‍ പുതിയൊരു പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തിരുന്നു. ടിക് ടോക്കിന്റെ ക്യാമറ പേജ് വഴി പുതിയ ഫീച്ചര്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.

Tags:    

Similar News