ആദ്യ ഫോള്‍ഡബിള്‍ ലാപ്‌ടോപ്പുമായി ലെനോവോ
- ലോകത്തിലെ ആദ്യത്തെ ഫോള്‍ഡബിള്‍ ലാപ്പ്‌ടോപ്
- പ്രഖ്യാപനം നടത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഉത്പ്പന്നം വിപണിയില്‍ അവതരിപ്പിച്ചു
- ഉപഭോക്താവിന് ടച്ച് ഫ്രീ അനുഭവം ലഭ്യമാകും
ലോകത്തിലെ ആദ്യത്തെ ഫോള്‍ഡബിള്‍ ലാപ്‌ടോപ്പുമായി ലെനോവോ. തിങ്ക് ബുക്ക് പ്ലസ് എന്ന സിക്സ്ത്ത് ജെനറേഷന്‍ മോഡലിലൂടെയാണ് ലെനോവൊ പുത്തന്‍ അദ്ധ്യായംകുറിച്ചത്.
റോളബിള്‍ ലാപ്പ്‌ടോപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഉത്പ്പന്നം വിപണിയില്‍ അവതരിപ്പിച്ച് ലെനോവൊ പുതുചരിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഘടനയില്‍ സാധാരണ ലാപ്പ്ടോപ്പുമായി വലിയ വ്യത്യാസമില്ലെങ്കിലും മറ്റ് സവിശേഷതകള്‍കൊണ്ട് വ്യത്യസ്തമായിരിക്കുയാണ് തിങ്ക് ബുക്ക് പ്ലസ്.
ജസ്റ്റര്‍ ഫീച്ചറോടെ വലുപ്പം വിപുലീകരിച്ച് 17.7 ഇഞ്ച് വരെ വര്‍ധിപ്പിക്കാനും ചുരുക്കാനും കഴിയുന്ന ഒ.എല്‍.ഇ.ഡി ഡിസ്പ്ലേയില്‍ ഉപഭോക്താവിന് ടച്ച് ഫ്രീ അനുഭവം ലഭ്യമാക്കും.
14 ഇഞ്ച് പാനലില്‍ 50 ശതമാനം സ്‌ക്രാളബിള്‍ സ്പെയ്സും അധികമായുണ്ട്. 400 നൈറ്റ്സ് ബ്രൈറ്റ്നസ് ഉളവാക്കുന്ന വെര്‍ട്ടിക്കല്‍ സ്‌ക്രീനില്‍ 120 ഹെര്‍ട്ട്സ് റിഫ്രഷ് റേറ്റും സജ്ജികരിച്ചിട്ടുണ്ട്. 32 ജിബി വരെ റാമും 1 ടിബി സ്റ്റോറേജും ഉള്ള ഇന്റല്‍ കോര്‍ അള്‍ട്രാ സീരീസ് 2 ചിപ്‌സെറ്റാണ് തിങ്ക് ബുക്ക് പ്ലസില്‍ ക്രമീകരിച്ചിരിക്കുന്നത്.
ഒപ്പം 5 മെഗാപിക്സല്‍ ക്യാമറ, 66 വാട്ട്-അവര്‍ ബാറ്ററിതുടങ്ങിയവയുമുണ്ട്. മൂന്ന് ലക്ഷം മുതലാണ് ലാപ്പിന്റെ പ്രാരംഭവിലയെന്നാണ് സൂചന. നിലവിലെ സാങ്കേതിക വിദ്യയിലൂടെ ലാപ്പ്ടോപ്പ് വ്യവസായത്തില്‍ പുതിയ ഒരു മാറ്റത്തിന് ലെനോവോ അവതരിപ്പിച്ചിരിക്കുന്ന ഫോള്‍ഡബിളിന് കഴിയുമെന് ഉറപ്പാണ്.