ചാറ്റ്ജിപിടി സാംസംഗ് സ്മാര്‍ട്ട് ടിവികളിലേക്ക്

  • ഓപ്പണ്‍ എഐയുമായുള്ള സഹകരണത്തിലൂടെ സ്മാര്‍ട് ടിവി രംഗത്തെ ആധിപത്യം സാസാംസംഗ് നിലനിര്‍ത്തും
  • തത്സമയ ഓഡിയോ ട്രാന്‍സ്ലേഷന്‍, സബ്‌ടൈറ്റില്‍, ചാറ്റ് ബോട്ടിന്റെ സഹായത്തോടെ ടിവി നിയന്ത്രണം എന്നിവ ഉണ്ടാകും
  • എഐ വിഷന്‍ എന്ന ഫീച്ചര്‍ കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു

Update: 2025-01-21 09:55 GMT

ഓപ്പണ്‍ എഐയുടെ സഹകരണത്തോടെ സ്മാര്‍ട്ട് ടിവി രംഗത്ത് ആധിപത്യമുറപ്പിക്കാന്‍ സാംസംഗിന്റെ നീക്കം. എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ സ്മാര്‍ട്ട് ടിവിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇരു കമ്പനികളും.

അത്യാധുനിക എഐ ഫീച്ചറുകളോടുകൂടിയ സ്മാര്‍ട് ടിവി വികസിപ്പിക്കുക എന്നതാണ് സാംസംഗ് - ഓപ്പണ്‍ എഐ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ സാംസംഗിന്റെ സ്മാര്‍ട് ടിവികളില്‍ ഒരു കൂട്ടം എഐ ഫീച്ചറുകള്‍ ലഭ്യമാണെങ്കിലും ഓപ്പണ്‍ എഐയുമായുള്ള സഹകരണത്തിലൂടെ സ്മാര്‍ട് ടിവി രംഗത്തെ ആധിപത്യം നിലനിര്‍ത്താന്‍ സാംസംഗിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഓപ്പണ്‍ എഐയുടെ സഹകരണത്തോടെ അത്യാധുനിക സാങ്കേതികവിദ്യകള്‍ എത്തിയാല്‍ തത്സമയ ഓഡിയോ ട്രാന്‍സ്ലേഷന്‍, സബ്‌ടൈറ്റില്‍ ഉള്‍പ്പടെയുള്ള അപ്ഡേറ്റുകള്‍ക്കൊപ്പം, വ്യക്തിഗത ഉള്ളടക്കങ്ങള്‍ നിര്‍ദേശിക്കാനും ശബ്ദ നിര്‍ദേശങ്ങള്‍ വഴി ചാറ്റ് ബോട്ടിന്റെ സഹായത്തോടെ ടിവി നിയന്ത്രിക്കാനും അവസരം ഒരുക്കും.

സാംസംഗിന്റെ ടൈസന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ടിവികളില്‍ നിരവധി എഐ ഫീച്ചറുകള്‍ ലഭ്യമാണ്. എഐ അപ്പ്‌സ്‌കേലിങ്, എഐ സൗണ്ട് പോലെയുള്ള ഫീച്ചറുകള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യതയുമുണ്ട്.

തത്സമയ വിവര്‍ത്തനവും സ്‌ക്രീനിലുള്ള വസ്തുക്കള്‍ തിരിച്ചറിയുകയും ചെയ്യുന്ന എഐ വിഷന്‍ എന്ന ഫീച്ചറും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഓപ്പണ്‍ എഐയ്ക്ക് പിന്നാലെ ഗൂഗിളും കമ്പനിയുടെ ചാറ്റ് ബോട്ടായ ജെമിനിയെ ഗൂഗിള്‍ ടിവി ഒഎസില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതിയിലാണെന്നാണ് സൂചന. 

Tags:    

Similar News