ട്വിറ്ററിൽ ഇനി ട്വീറ്റുകൾ ഹൈലൈറ്റ് ചെയ്യാം
- ഹൈലൈറ്റ്സ് എന്ന ടാബിൽ ആണ് ട്വീറ്റുകൾ ദൃശ്യമാവുക
- ഇൻസ്റ്റാഗ്രാമിന് സമാനമായ ഫീച്ചർ
ഇലോൺ മസ്ക് ഏറ്റെടുക്കുന്നതിന് മുമ്പ് ട്വിറ്റർ ഒരു മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം മാത്രമായിരുന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ ചിന്തകൾ ലോകത്തോട് പങ്കിടാൻ സാധിക്കുന്ന ഒരിടം. എന്നാൽ ഇന്ന് അങ്ങനെ അല്ല മുഴുനീള ഫീച്ചർ ഫിലിമുകൾ അപ്‌ലോഡ് ചെയ്യാനും ദൈർഘ്യമുള്ള ട്വീറ്റുകൾക്കും മറ്റു കണ്ടന്റ് ക്രിയേറ്റേഴ്സിനെ സബ്സ്ക്രൈബ് ചെയ്യാനും ട്വിറ്റര് ഉപയോക്താക്കളെ അനുവദിക്കുന്നു. ഡോഗ് ഡിസൈനർ പങ്കു വെച്ച ട്വീറ്റിൽ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് മസ്ക് ഇക്കാര്യം പരാമർശിച്ചത്.
ഇപ്പോൾ ഉപയോക്താക്കളുടെ ഇഷ്ട ട്വീറ്റുകൾ ഒരു ടാബിൽ ഹൈലൈറ് ചെയ്യാനുള്ള പുതിയ ഫീച്ചറും ട്വിറ്റർ അവതരിപ്പിക്കുന്നു.ഹൈലൈറ്റ്സ് എന്ന ടാബിൽ ആണ് ഈ ട്വീറ്റുകൾ ദൃശ്യമാവുക. ഇൻസ്റ്റാഗ്രാമിന് സമാനമായ ഫീച്ചർ ആണ് ട്വിറ്റര് അവതരിപ്പിക്കുന്നത്. ഇത് വഴി ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക് സ്റ്റോറികൾ പ്രൊഫൈലിൽ ഹൈലൈറ്റ്സ് ആയി ഇടാൻ സാധിക്കും.
ഹൈലൈറ്റ്സിൽ ട്വീറ്റ് എങ്ങനെ ചേർക്കാം.
ഹൈലൈറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ട്വീറ്റ്റിന്റെ വലതുഭാഗത്തെമൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് "add/remove highlights എന്ന ഓപ്ഷൻ തെരെഞ്ഞെടുക്കാം.
ഉപയോക്താക്കൾക് വേണ്ടി ട്വിറ്ററിനെ മികച്ചതാക്കി എന്ന് മസ്ക് പറഞ്ഞിരുന്നു. താൻ ഏറ്റെടുക്കും മുമ്പ് ട്വിറ്ററിനു ഉപയോക്താക്കളുടെ മേലുണ്ടായിരുന്ന സ്വാധീനം വിനാശകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു