മെറ്റ ഉടമസ്ഥതയിൽ ഉള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ഫേസ്ബുക്കിൽ അടിമുടി മാറ്റങ്ങൾക്കൊരുങ്ങുന്നു. ഇൻസ്റ്റാഗ്രാമിന് സമാനമായ പല മാറ്റങ്ങളുമാണ് ഫേസ്ബുക്കിൽ കാണാൻ കഴിയുക.യുവാക്കൾ ഫേസ്ബുക്ക് വിട്ട് ഇൻസ്റ്റാഗ്രാം മാത്രം ആശ്രയിക്കുന്ന പ്രവണത വര്ധിച്ച് വരുന്ന സാഹചര്യം നിലവിലുണ്ട്
ഫേസ്ബുക്കിലെ വാച്ച് ടാബ് ഇനി മുതൽ വീഡിയോ എന്ന് പേര് മാറും. കൂടാതെ റീലുകൾ, ദൈ ർ ഘ്യമുളള ഉള്ളടക്കങ്ങൾ,ലൈവ് വീഡിയോകൾ എന്നിവ കൂടി ഇതിൽ ഉൾപ്പെടുത്തും. ആൻഡ്രോയ്ഡ് ഡിവൈസുകളിൽ ഫേസ് ബുക്ക് ആപ്പുകളിൽ മുകളിലായും ഐ ഫോമുകളിൽ താഴെയായും വീഡിയോകൾ കാണാവുന്നതാണ്.
വീഡിയോ കൾക്കായുള്ള ഫീഡുകൾക്ക് പുറമെ ഉപയോക്താക്കൾക് ആവശ്യമുള്ള പേജുകൾ സേർച്ച് ബട്ടണിലൂടെ ലഭ്യമാവും
.2017 ഇൽ ആണ് ഫേസ് ബുക്ക് വാച്ച് അവതരിപ്പിച്ചത്. ആ സമയത്ത് ടിവി ഷോകളിലും മറ്റു ദൈ ർഘ്യമുള്ള ഉള്ളടക്കങ്ങളും ഇത് വഴി കാണാവുന്നതാണ്. വാച്ച് പാർട്ടി ഉൾപ്പെടെ പല ലൈവ് വീഡിയോ ഉള്ളടക്കങ്ങളും ഫേസ്ബുക്ക് അടുത്ത് നിർത്തലാക്കിയിരുന്നു
വേഗത ക്രമീകരിക്കാനും ക്ലിപ്പുകൾ എഡിറ്റ് ചെയ്യാനും ഉൾപ്പെടെ റീലുകൾക്കായി പുതിയ എഡിറ്റിങ് ടൂളുകൾ. കൂടെ ഫേസ്ബുക്ക് അവതരിപ്പിക്കുന്നു. റീലുകളിൽ HDR വിഡിയോകൾ സപ്പോർട്ട് ചെയ്യും. ഫേസ്ബുക് ആപ്പിനുള്ളിൽ ഇൻസ്റ്റാഗ്രാം റീലുകൾ കാണാനും അഭിപ്രായം രേഖപ്പെടുത്താനും സാധിക്കും.
ഇൻസ്റ്റാഗ്രാമിൽ നിന്ന് റീലുകൾ ഫേസ്ബുക്കിലെക്ക് പോസ്റ്റ് ചെയ്യാനും നിലവിൽ സാധിക്കും. ഈ മാറ്റങ്ങൾ ആപ്പിലും വെബ്സൈറ്റിലും ലഭ്യമായിരിക്കും.