നല്ല നടപ്പല്ല, 18 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ പൂട്ടി വാട്സാപ്പ് .
അതിക്രമങ്ങൾ കണ്ടെത്തുവാനും തടയുവാനുള്ള വാട്സാപ്പിന്റെ തന്നെ സംവിധാനം വഴി ലഭിച്ച വിവരങ്ങൾ വഴിയും നേരിട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലും 18.05 ലക്ഷം ഇന്ത്യൻ ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ പൂട്ടി വാട്സാപ്പ്. മാർച്ച് മാസത്തെ മാത്രം കണക്കാണിത്. 50 ലക്ഷമോ അതിലധികമോ ഉപയോക്താക്കളുള്ള സാമൂഹിക മാധ്യമങ്ങൾ ഓരോ മാസവും പരാതി പരിഹാര റിപ്പോർട് പ്രസിദ്ധീകരിക്കണം എന്ന നിയമം കഴിഞ്ഞ വർഷമാണ് നിലവിൽ വന്നത്. അത് പ്രകാരം ലഭിച്ച പരാതികളുടെ ഉള്ളടക്കവും അതിന്മേൽ എടുത്ത നടപടികളുടെയും റിപ്പോർട്ട് വട്സാപ്പും പുറത്തിറക്കി.അതിലാണ് ഉപഭോക്താക്കളുടെ […]
അതിക്രമങ്ങൾ കണ്ടെത്തുവാനും തടയുവാനുള്ള വാട്സാപ്പിന്റെ തന്നെ സംവിധാനം വഴി ലഭിച്ച വിവരങ്ങൾ വഴിയും നേരിട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലും 18.05 ലക്ഷം ഇന്ത്യൻ ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ പൂട്ടി വാട്സാപ്പ്. മാർച്ച് മാസത്തെ മാത്രം കണക്കാണിത്.
50 ലക്ഷമോ അതിലധികമോ ഉപയോക്താക്കളുള്ള സാമൂഹിക മാധ്യമങ്ങൾ ഓരോ മാസവും പരാതി പരിഹാര റിപ്പോർട് പ്രസിദ്ധീകരിക്കണം എന്ന നിയമം കഴിഞ്ഞ വർഷമാണ് നിലവിൽ വന്നത്. അത് പ്രകാരം ലഭിച്ച പരാതികളുടെ ഉള്ളടക്കവും അതിന്മേൽ എടുത്ത നടപടികളുടെയും റിപ്പോർട്ട് വട്സാപ്പും പുറത്തിറക്കി.അതിലാണ് ഉപഭോക്താക്കളുടെ പരാതികളെ തുടർന്ന് 18.05 ലക്ഷം അക്കൗണ്ടുകൾക്ക് പൂട്ട് വീണത്.
മെറ്റാ എന്ന മാതൃകമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്ന വാട്സാപ്പ് അതിക്രമങ്ങൾ കണ്ടെത്തുവാനും തടയുവാനുള്ള തങ്ങളുടെ കടമയുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിൽ പൂട്ടിയത് 14.26 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ ആണ്.
അതേ സമയം ഉപഭോക്താക്കളുടെ സുരക്ഷാ ഉറപ്പുവരുത്താനായി കമ്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ എന്നിവയിൽ കൂടുതൽ നിക്ഷേപിക്കുന്നുണ്ട് എന്ന് കമ്പനിയുമായി അടുപ്പമുള്ളവർ പറയുന്നു.
ഉപഭോക്താക്കളിൽ നിന്നും ലഭിച്ച പരാതികൾ ആകെ 597 എണ്ണം ആയിരുന്നു. അതിൽ 407 എണ്ണം അക്കൗണ്ടുകൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. മറ്റുള്ളവ അക്കൗണ്ട് സപ്പോർട്ട്, സുരക്ഷാ എന്നിവയിലാണ്, റിപ്പോർട്ടിൽ പറയുന്നു.