ഫോണ്‍പേ, ഭീം ആപ്പ് ഡൗണ്‍ലോഡില്‍ 20-50 % വര്‍ധന
- വാള്‍മാര്‍ട്ട് ഫണ്ട് ചെയ്യുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം കൂടിയാണ് ഫോണ്‍ പേ
- ജി-പേ ഫെബ്രുവരി 3 ന് ഡൗണ്‍ലോഡ് ചെയ്തത് 1.09 ലക്ഷമാണ്
- ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഫ്രീ ആപ്പ് വിഭാഗത്തില്‍ പേടിഎമ്മിന്റെ റാങ്ക് 40 ആണ് ഇപ്പോള്‍
ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന് മേല്‍ ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നു ഫോണ്‍ പേ, ഭീം, ഗൂഗിള്‍ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു.
ജനുവരി 31-നാണ് പേടിഎമ്മിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്നു ഫെബ്രുവരി 3 ന് ഫോണ്‍ പേ ആന്‍ഡ്രോയ്ഡ് ഡൗണ്‍ലോഡ് 2.79 ലക്ഷമാണ് രേഖപ്പെടുത്തിയത്.
ഒരാഴ്ച മുമ്പ് ജനുവരി 27 ന് ഫോണ്‍ പേ ഡൗണ്‍ലോഡ് ചെയ്തത് 1.92 ലക്ഷമായിരുന്നു. ഇതില്‍ നിന്നാണ് ഒരാഴ്ച കൊണ്ട് 45 ശതമാനം വര്‍ധനയോടെ ഡൗണ്‍ലോഡ് 2.79 ലക്ഷമെത്തിയതെന്് ആപ്പ് ഇന്റലിജന്‍സ് സ്ഥാപനമായ ആപ്പ് ഫിഗേഴ്‌സ് അറിയിച്ചു.
വാള്‍മാര്‍ട്ട് ഫണ്ട് ചെയ്യുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം കൂടിയാണ് ഫോണ്‍ പേ.
നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 3 ന് 1.35 ലക്ഷം ആന്‍ഡ്രോയ്ഡ് ഡൗണ്‍ലോഡുകളാണ് രേഖപ്പെടുത്തിയത്.
ജനുവരി 27 ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 1.11 ലക്ഷമായിരുന്നു. ജനുവരി 27-ല്‍ നിന്നും ഫെബ്രുവരി 3 എത്തിയപ്പോള്‍ 21.5 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.
ഗൂഗിളിന്റെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ജി-പേ ഫെബ്രുവരി 3 ന് ഡൗണ്‍ലോഡ് ചെയ്തത് 1.09 ലക്ഷമാണ്. ജനുവരി 27ന് 1.04 ലക്ഷം ഡൗണ്‍ലോഡാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഫ്രീ ആപ്പ് വിഭാഗത്തില്‍ പേടിഎമ്മിന്റെ റാങ്ക് 40 ആണ് ഇപ്പോള്‍. എന്നാല്‍ ജനുവരി 31 ന് 18 ാം റാങ്ക് ആയിരുന്നു.
ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും പേടിഎം റാങ്ക് ഇടിഞ്ഞു. ജനുവരി 31 ന് 15 ാം റാങ്ക് ആയിരുന്നത് ഇപ്പോള്‍ 27 ആയി.