ഫേസ്ബുക്കിലും, ഇന്‍സ്റ്റാഗ്രാമിലും ഇനി പരസ്യം കാണില്ല; പക്ഷേ, പ്രതിമാസം 1164 രൂപ നല്‍കണം

സബ്‌സ്‌ക്രിപ്ഷന്‍ നോ ആഡ്‌സ് എന്നാണ് ഈ പരസ്യ രഹിത പദ്ധതിയുടെ പേര്

Update: 2023-10-03 06:52 GMT

ഫേസ്ബുക്കിന്റെയും, ഇന്‍സ്റ്റാഗ്രാമിന്റെയും പരസ്യരഹിത പതിപ്പ് ഉപയോഗിക്കാന്‍ മെറ്റ സൗകര്യമൊരുക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ അധികാരികള്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച ഒരു പദ്ധതിയിലാണ് മെറ്റ ഇക്കാര്യം അറിയിച്ചത്.

ഈ പതിപ്പ് ലഭിക്കണമെങ്കില്‍ പ്രതിമാസം 14 ഡോളര്‍ (ഏകദേശം 1164 രൂപ)അടയ്ക്കണം. സബ്‌സ്‌ക്രിപ്ഷന്‍ നോ ആഡ്‌സ് (എസ്എന്‍എ) എന്നാണ് ഈ പരസ്യ രഹിത പദ്ധതിയുടെ പേര്. ഉടന്‍ തന്നെ പദ്ധതി അവതരിപ്പിക്കുമെന്നു യൂറോപ്പിലുള്ള റെഗുലേറ്ററെ മെറ്റ അറിയിച്ചതായി കഴിഞ്ഞ ദിവസം അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, റിപ്പബ്ലിക് ഓഫ് സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്‌റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലന്‍ഡ്‌സ്, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ലോവാക്യ, സ്ലോവാനിയ, സ്‌പെയ്ന്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയനിലാണ് ഈ പരസ്യ രഹിത പതിപ്പ് ആദ്യം നടപ്പിലാക്കുക.

Tags:    

Similar News