16000 രൂപക്ക് ജിയോബുക്ക് ലാപ്ടോപ്പ്; ജൂലൈ 31 ന് വിപണിയിൽ

  • സിം കാർഡ് ഇടാനുള്ള സൗകര്യവും 4 ജി കണക്ടിവിറ്റിയും
  • പ്രഖ്യാപിച്ചത് 2022 ഒക്ടോബറിൽ
  • ലാപ്ടോപ്പിനു ഭാരം 990 ഗ്രാം

Update: 2023-07-24 11:36 GMT

ജൂലൈ 31 ന്റിലയൻസ് ജിയോ ബുക്ക് ലാപ്ടോപ്പ് വിപണിയില്‍ ലോഞ്ച് ചെയ്യും. സിം കാർഡ് ഇടാനുള്ള സൗകര്യവും 4 ജി കണക്ടിവിറ്റിയും ലഭ്യമാവും. ജിയോ ബുക്കിൽ മിക്ക ആൻഡ്രോയ്ഡ് ആപ്പുകളും പ്രവർത്തിക്കുന്ന ജിയോ ഒഎസ് ആണുള്ളത്.

2022 ഒക്ടോബറിൽ കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയ ജിയോബുക്കിന്റെ പുതിയ വേർഷൻ ആവും ഇതെന്ന് പ്രതീക്ഷിക്കുന്നു.2022 ജിയോ ലാപ്ടോപ്പ് റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴി മാത്രമാണ്  ലഭ്യമാക്കിയത്. കഴിഞ്ഞ വർഷം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് സമാനമായ ഡിസൈൻ തന്നെ ആണ് പുതിയ ജിയോബുക്ക് ലാപ്ടോപ്പിന് ഉണ്ടാവുക.

കോംപാക്ട് ഫോം ഫാക്ടർ ഉള്ള നീല നിറത്തിലാണ് ലാപ്ടോപ്പ് പുറത്തിറക്കുന്നത്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിധത്തിൽ രൂപകല്പന ചെയ്തിരിക്കുന്നു. ഇതിൽ 4ജി കണക്ടിവിറ്റി,എച്ച്ഡി വീഡിയോകളുടെ സ്ട്രീറ്റ്മിങ്ങ്, അപ്ലിക്കേഷനുകൾക്കിടയിലുള്ള മൾട്ടിടാസ്ക്, വിവിധ സോഫ്റ്റ്‌വെയർ ഉൾപ്പെടെ കൂടുതൽ കാര്യങ്ങൾ ലഭ്യമാവും.

ഏറ്റവും പുതിയ ലാപ്ടോപ്പിന് വെറും 990 ഗ്രാം ഭാരം ഉണ്ടാവുകയുള്ളൂ. ജിയോ ബുക്ക് ലാപ്ടോപ്പിന് 8 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.11.6 ഇഞ്ച് എച്ച് ഡി ക്വാൽകോം സ്‌നാപ് ഡ്രാഗൺ 662 പ്രോസസ്സറിൽ പ്രവർത്തിക്കുന്നു. 2 ജി ബി റാമും 32 ജി ബി സ്റ്റോറേജും ലഭിക്കും.

16,000  രൂപക്ക് വിപണിയിൽ  ജിയോ ബുക്ക് ലാപ്ടോപ്പ് ലഭ്യമാവും. കുറഞ്ഞ ബജറ്റിൽ ലാപ് ടോപ്പ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ , പ്രത്യേകിച്ച് പഠിക്കുന്ന വിദ്യാർത്ഥികളെ 2022 ജിയോ ബുക്ക് ലാപ്ടോപ്പ്  ലക്ഷ്യം വെക്കുന്നു.

Tags:    

Similar News