വിസ്മയം തീർത്ത് ഐഫോൺ 15 ; ആകർഷകമായ ഫീച്ചറുകളുമായി താമസിയാതെ എത്തും

  • ഐഫോൺ 15 സീരീസ് ലോഞ്ച് സെപ്റ്റംബറിൽ നടക്കും
  • നാലു വ്യത്യസ്ത മോഡലുകളിൽ പുറത്തിറങ്ങും
  • ഐ ഫോൺ 14 സീരിസിനെക്കാൾ ബാറ്ററി ലൈഫ് കൂടുതൽ

Update: 2023-08-05 06:45 GMT

ഐഫോൺ പ്രേമികൾ ഓരോ സീരിസിനെയും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മറ്റു മൊബൈൽ ഫോണുകളിൽ നിന്നും ഐഫോൺ എന്നും വേറിട്ട അനുഭവമാണ് നൽകുന്നത്. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വില അല്ലെങ്കിലും ഐ ഫോണിനെ സംബന്ധിച്ച വാർത്തകൾ കൗതുകം തന്നെയാണ്. പുതിയ സീരീസ് ഐ ഫോണുകൾ പുറത്തിറങ്ങുമ്പോൾ അതിന്റെ ഫീച്ചറുകൾ ലോഞ്ചിന് മുമ്പേ പുറത്തു വരാറുണ്ട്

ഐഫോൺ പ്രേമികൾ കാത്തിരിക്കുന്ന ഐ ഫോൺ 15 സീരീസ് പുറത്തിറക്കാൻ ചുരുങ്ങിയ ആഴ്ചകൾ മാത്രം ശേഷിക്കുമ്പോൾ ഐ ഫോൺ ഫീച്ചറുകളെ നിരവധി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഐ ഫോൺ 15 ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഐഫോൺ 15 ലോഞ്ച് ഇവന്റ് സെപ്റ്റംബറിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

നാലു വ്യത്യസ്ത മോഡലുകൾ

നാലു വ്യത്യസ്ത മോഡലുകൾ കമ്പനി അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.അടിസ്ഥാന ഐ ഫോൺ 15 വാരിയന്റ്, ഐഫോൺ 15 പ്ലസ്, എന്നിവ കൂടാതെ പ്രോ മോഡലുകളായ ഐഫോൺ 15 പ്രൊ, ഐഫോൺ 15 പ്രൊ മാക്സ്.

യു എസ് ബി ടൈപ്പ് സി പോർട്ടിലേക്കുള്ള ചുവട് മാറ്റം

ഐ ഫോൺ 15 സീരിസിലെ ഏറ്റവും ഏറ്റവും സുപ്രധാന മാറ്റങ്ങളിലൊന്നാണ് ആപ്പിളിന്റെ പ്രൊപൈറ്ററി ലൈറ്റ്നിംഗ് പോർട്ടിൽ നിന്നും യു എസ് ബി ടൈപ്പ് സി പോർട്ടിലേക്കുള്ള മാറ്റം

ഡിസ്പ്ലെ മാറുമോ?

ഐഫോൺ മുൻഗാമിയുടെതിന് സമാനമായി 6.1 ഇഞ്ച് ഡിസ്പ്ലേ അവതരിപ്പിക്കും. സ്റ്റാൻഡേർഡ് മോഡലുകളിൽ ഡയനമിക് ഐലൻഡ് സ്റ്റൈൽ ഡിസ്പ്ലേഅവതരിപ്പിക്കും. നിലവിൽ പ്രൊ മോഡലുകളിൽ മാത്രമാണ് ഈ സവിശേഷത ഉള്ളത്.

കരുത്താവാൻ ബയോണിക് എ 16 ചിപ്പ് സെറ്റ്

ബയോണിക് എ16 ചിപ് സെറ്റിന്റെ കരുത്തു ആപ്പിൾ ഐഫോണിൽ ഉ ണ്ടാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.ഇത് ഇതുവരെ കമ്പനി പുറത്തിറക്കിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ബാറ്ററി ലൈഫ് കൂടുതൽ

ഐ ഫോൺ 15 മോഡലുകളുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ് അതിന്റെ ബാറ്ററി കപ്പാസിറ്റി. ഐ ഫോൺ 14 സീരിസിൽ കാണുന്ന 3279MAH യൂണിറ്റിനെ മറികടക്കുന്ന 3877 MAH ബാറ്ററിയാണ് സ്റ്റാൻഡേർഡ് ഐഫോൺ 15 ന്റെ സവിശേഷത. ഐ ഫോൺ 14 ബാറ്ററി ബാക്ക് അപ് ഒരു ദിവസം നൽകുന്നുവെങ്കിൽ അതിലും കൂടുതൽ ഐഫോൺ 15 സീരിസിൽ പ്രതീക്ഷിക്കാം. ഐഫോൺ 14 പ്ലസിനെ മറികടക്കുന്ന ബാറ്ററി കപ്പാസിറ്റിയായ 4912 MAH ആണ് ഐഫോൺ പ്ലസ് ഉൾകൊള്ളുന്നത്.

ക്യാമറ എങ്ങനെ?

ഐ ഫോൺ 15 സ്റ്റാൻഡെർഡ് മോഡലിൽ 48 മെഗാ പിക്സൽ റിയർ ക്യാമറകളാണ് കമ്പനി നൽകുക. മുൻ മോഡലുകളിൽ നിന്നും അപ്ഗ്രേഡ് ചെയ്ത ക്യാമറ കപ്പാസിറ്റി ആണ് ഇതിലൂടെ കമ്പനി വാഗ്ദാനം നൽകുന്നത്

വിലയിലും സൂചന

ഐ ഫോൺ 15 സീരിസ് അടിസ്ഥാന മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ ഏതാണ്ട് 80 ,000 രൂപ വില വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐ ഫോൺ ലോഞ്ച് തീയതിയോടനുബന്ധിച്ചു വില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Tags:    

Similar News