ഐഫോണിനെ വെല്ലുവിളിക്കാൻ ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഏഴു വർഷത്തെ സുരക്ഷ അപ്ഡേറ്റുകളും ഒഎസ് അപ്ഡേറ്റുമായാണ് സ്മാർട്ട് ഫോൺ വിപണിയിൽ എത്തുന്നത്.
മാജിക് എഡിറ്ററും ഓഡിയോ ഇറേസറും
ആൻഡ്രോയ്ഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന രണ്ടു മോഡലിലും പൊതുവായ ചില ഫീച്ചറുകൾ ഉണ്ട്. പിക്സൽ 8 സീരീസ് നിരവധി ഫോട്ടോകളിൽ നിന്ന് ഒരു ബ്ലന്റ് ഇമേജ് ഉണ്ടാക്കാൻ സാധിക്കും. ജനറേറ്റീവ് എഐ ഉപയോഗിച്ചുള്ള മാജിക് എഡിറ്ററും ഇതിന്റെ ഏറ്റവും വലിയ ആകർഷണമാണ്. വീഡിയോയിലെ അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കാനുള്ള ഓഡിയോ മാജിക് ഇറേസറും പിക്സൽ 8 വാഗ്ദാനം നല്കുന്നു.
വില അറിയാം
പിക്സൽ 8 സ്മാർട്ട് ഫോൺ വില 75,999 രൂപയിൽ അടിസ്ഥാന മോഡൽ ലഭ്യമാവും. പിക്സൽ 8 പ്രോ മോഡൽ 1.06,999 രൂപയ്ക്കു സ്വന്തമാക്കാം. പുതിയ സ്മാർട്ട് ഫോൺ സ്വന്തമാക്കാൻ പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പിക്സൽ 8 വാങ്ങുമ്പോൾ ഐ സി ഐ സി ഐബി, കൊട്ടക്ക് ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകൾക്ക് 8000 രൂപ കിഴിവും പിക്സൽ 8 പ്രോ വാങ്ങുമ്പോൾ 9000 രൂപ കിഴിവും നേടാം.
ഗൂഗിൾ പിക്സൽ 8
ഗൂഗിൾ പിക്സൽ 8 മോഡലിൽ 6.2 ഇഞ്ച് ഒ എൽ ഇ ഡി ഡിസ്പ്ലേ മികച്ച കാഴ്ചനുഭവം നൽകും. 120 ഹെർട്സ് റിഫ്രഷ് റേറ്റും 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ് നെസ്സും ഉള്ള ഡിസ്‌പ്ലെക്ക് സുരക്ഷക്കായി ഗോറില്ല ഗ്ലാസ് വിക്ടസ്സും ഉണ്ട്. ഡിസൈനിലും വലുപ്പത്തിലും പിക്സൽ ആദ്യ സീരീസിൽ നിന്ന് വലിയ വ്യത്യാസം ഒന്നും കാണിക്കുന്നില്ല. പിക്സൽ ഫോണിന് കരുത്ത് പകരുന്നത് ഗൂഗിളിന്റെ ടെൻസർ ജി 3 ചിപ്പ് സെറ്റ് ആണ്.
പിക്സൽ സ്മാർട്ട്ഫോണിൽ രണ്ട് ക്യാമറകൾ ഉണ്ട്. 8x സൂപ്പർ റെസ് ഡിജിറ്റൽ സൂമോടു കൂടിയ 50 മെഗാ പിക്സൽ ഒക്ട പി ഡി പ്രൈമറി ക്യാമെറക്കൊപ്പം ഓട്ടോ ഫോക്കസ്, മാക്ടോ ഫീച്ചറുള്ള 12 മെഗാ പിക്സൽ സെൻസറും ഉണ്ടാവും. സെൽഫി ക്കായി 10.5 മെഗാ പിക്സൽ ക്യാമറയും ലഭ്യമാണ്. 27 വാൾട് ഫാസ്റ്റ് വയർഡ് ചാർജിങ്ങ് സപ്പോർട്ട് ഉള്ള 4575 എം എ എച്ച് ബാറ്ററി യാണ് ഈ ഡിവൈസിലുള്ളത്. 18 വാൾട്ട് വയർ ലെസ്സ് ചാർജിങ് സപ്പോർട്ടും ഫോണിൽ ഉണ്ട്.
പിക്സൽ 8 പ്രോ
പിക്സൽ 8 പ്രോ സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ക്യൂ എച് ഡി + 120 ഹെർട്സ് എൽ ടി പി ഒ ഒ എൽ ഇ ഡി ഡിസ്പ്ലേ ആണ് ഉള്ളത്. 24000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഗോറില്ല ഗ്ലാസ് വിക്റ്റസ് 2 പ്രൊട്ടക്ഷനും ലഭ്യമാണ്. 10.5 മേഖപികസം ഫ്രന്റ് ക്യാമറ സെൽഫിക്കും വീഡിയോ കോളിനുമായി ഉപയോഗിക്കാം.
ഒ ഐ എസ് ഉള്ള 50 മെഗാ പിക്സൽ ഫേസ് ഡിറ്റക്ടഡ് ഓട്ടോ ഫോക്കസ് വൈഡ് ക്യാമറ, പുതിയ 48 മെഗാ പിക്സൽ ക്വാഡ് - പി ഡി അൾട്രാ വൈഡ് സെൻസർ,30× സൂപ്പർ റെസ് ഡിജിറ്റൽ സൂം ഉള്ള 48 മെഗാ പിക്സൽ ക്വാഡ് പി ഡി 5x സൂം ക്യാമറയും ഉള്ള ട്രിപ്പ്ൾ ക്യാമറ സെൻസർ ആണ് പിക്സൽ 8 പ്രോ മോഡലിൽ ഉള്ളത്.
പിക്സൽ 8 പ്രോ സ്മാർട്ട്ഫോണിൽ ഗൂഗിൾ ടെൻസർ ജി 3 എസ് ഒ സി യാണുള്ളത്. 30 വാൾട്ടിൽ ചാർജ് ചെയ്യാവുന്ന വയേഡ് ചാർജിങ് ,23 വാൾട് വയർലെസ് ചാർജിങ് സപ്പോർട്ടുള്ള 5.050 എം എ എച്ച് ബാറ്ററിയാണ് ഫോണിൽ ലഭിക്കുന്നത്. ടൈറ്റാൻ സെക്യൂരിറ്റി ചിപ്പ്,12 ജി ബി റാം,256 ജി ബി സ്റ്റോറേജ്, ടെമ്പറേച്വർ മോണിറ്ററിങ് സെൻസർ, അൾട്രാ സോണിക് ഇൻ ഡിസ്പ്ലേ, ഫിംഗർ പ്രിന്റ് സ്കാന്നർ എന്നിവയും ഫോണിൽ ഉണ്ട്.