എറിക്‌സണ്‍ 'ഇന്ത്യ 6ജി' പ്രോഗ്രാം ലോഞ്ച് ചെയ്തു

  • ഇന്ത്യ റിസര്‍ച്ച് ടീം സ്വീഡനിലെയും യുഎസിലെയും എറിക്‌സണ്‍ റിസര്‍ച്ച് ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കും
  • എറിക്‌സണിന് ഇന്ത്യയില്‍ ചെന്നൈ, ബെംഗളുരു, ഗുര്‍ഗാവ് എന്നിങ്ങനെയായി മൂന്ന് ആര്‍ ആന്‍ഡ് ഡി സെന്ററുകളാണുള്ളത്
  • മുതിര്‍ന്ന ഗവേഷകരും പരിചയസമ്പന്നരായ ഗവേഷകരും ഉള്‍പ്പെടുന്നതാണ് 'ഇന്ത്യ 6ജി' ടീം

Update: 2023-10-28 12:23 GMT

എറിക്‌സണ്‍ 'ഇന്ത്യ 6ജി' പ്രോഗ്രാമിന് തുടക്കമിട്ടു. കമ്പനിയുടെ ചെന്നൈയിലുള്ള ആര്‍ ആന്‍ഡ് ഡി സെന്ററില്‍ ഇന്ത്യ 6ജി റിസര്‍ച്ച് ടീമിന് രൂപം നല്‍കുകയും ചെയ്തു. എറിക്‌സണിന് ഇന്ത്യയില്‍ ചെന്നൈ, ബെംഗളുരു, ഗുര്‍ഗാവ് എന്നിങ്ങനെയായി മൂന്ന് ആര്‍ ആന്‍ഡ് ഡി സെന്ററുകളാണുള്ളത്.

അടുത്ത തലമുറ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യ റിസര്‍ച്ച് ടീം സ്വീഡനിലെയും യുഎസിലെയും എറിക്‌സണ്‍ റിസര്‍ച്ച് ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കും.

റേഡിയോ, നെറ്റ്‌വര്‍ക്കുകള്‍, എഐ, ക്ലൗഡ് എന്നിവയിലുട നീളമുള്ള മുതിര്‍ന്ന ഗവേഷകരും പരിചയസമ്പന്നരായ ഗവേഷകരും ഉള്‍പ്പെടുന്നതാണ് 'ഇന്ത്യ 6ജി' ടീമെന്ന് എറിക്‌സണ്‍ പറഞ്ഞു.

Tags:    

Similar News