വിദേശ നമ്പറുകളിൽ നിന്നുള്ള അജ്ഞാതകോളുകൾ തടയാം;അറിയാം വിശദമായി
- വിവരങ്ങൾ ചോർത്തുന്നത് തിരിച്ചു വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്യുമ്പോൾ
- വാട്സാപിന് രണ്ടു ബില്യണിൽ അധികം സജീവ ഉപഭോക്താക്കൾ
- പരിചയമില്ലാത്ത രാജ്യാന്തര നമ്പറുകളോട് പ്രതികരിക്കരുതെന്നു വിദഗ്ധർ
- ടു ഫാക്ടർ ഓതെന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കുക
വാട്സാപ്പിൽ നിരന്തരമായി വിദേശ നമ്പറുകളിൽ അജ്ഞാത കോളുകൾ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് വ്യാപകമായിരിക്കുന്നു.ഇത്തരം സംഭവങ്ങൾ ഉപയോക്താക്കളെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കിയേക്കാം.
അജ്ഞാത കോളുകൾ മിക്കവാറും +84, +62, +60, തുടങ്ങിയ രാജ്യാന്തര കോഡുകളിൽ തുടങ്ങുന്ന നമ്പറുകൾ ആയിരിക്കും. ഫോൺ എടുക്കുമ്പോൾ കട്ടാവുകയോ പ്രതികരണം ലഭിക്കാതിരിക്കുകയോ ചെയ്യുന്ന നിഗൂഢത നിറഞ്ഞ കോളുകൾ ആയി തോന്നാം . മിസ്ഡ് കോൾ നൽകിയ ശേഷം ഉപയോക്താക്കൾ തിരിച്ചു വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്യുമ്പോൾ വിവരങ്ങൾ ചോർത്തപ്പെടാം .എന്നാൽ യഥാർത്ഥഉദ്ദേശം എന്താണ് എന്നതിന് വ്യക്തമായ വിശദീകരണം നല്കാൻ കമ്പനി അധികൃതർക്കോ സർക്കാരിനോ കഴിഞ്ഞിട്ടില്ല.
ഇത്തരം കോളുകൾ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല . മിക്കവാറും എല്ലാ ഉപഭോക്താക്കൾക്കുംഅജ്ഞാത കോളുകൾ ലഭിക്കാറുണ്ട് .രണ്ട് ബില്യണിൽ അധികം സജീവ ഉപഭോക്താക്കൾ ഉള്ള വാട്സാപ്പ് പലപ്പോഴും സൈബർ ആക്രമണങ്ങൾക് ഇരയാവാറുണ്ട്.ജോലിയും വായ്പയും ഒക്കെ വാഗ്ദാനം ചെയ്തു ഉപയോക്താക്കളെ തട്ടിപ്പുകാർ കബളിപ്പിക്കുന്ന സംഭവം ഇപ്പോൾ സർവ സാധാരണമായിരിക്കുന്നു. എന്നാൽ ഇത്തരം കോളുകൾ ആരുടേയും വിവരങ്ങൾ ചോർത്താൻ ഉള്ള ഉപാധിയായി നമ്മൾ ചിന്തിക്കുന്നില്ല .
ഇങ്ങനെയുള്ള കോളുകളുടെ ഉത്ഭവം വിയറ്റ്നാം,എത്യോപ്യ കെനിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവയാണ്.ചില വാട്സ്ആപ്പ് ഉപയോക്താക്കൾക് ദിവസത്തിൽ നാലു പ്രാവശ്യമെങ്കിലും ഇത്തരം കോളുകൾ വരാറുണ്ടെന്നു ഉപയോക്താക്കൾ പറയുന്നു.പുതിയ സിം കാർഡ് എടുത്തവർക്ക് ഇത്തരം കോളുകൾ ധാരാളം വരുന്നതായി കാണുന്നു.
ഉപയോക്താക്കൾ എന്ത് ചെയ്യണം
പരിചയമില്ലാത്ത രാജ്യാന്തര നമ്പറുകളോട് പ്രതികരിക്കരുതെന്നു വിദഗ്ധർ നിർദ്ദേശിക്കുന്നു.ഇത്തരം കോളുകൾ വരുമ്പോൾ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നു വാട്സാപ്പും പറയുന്നു.കോളുകൾ റിപ്പോർട്ട് ചെയ്യാനും നമ്പർ ബ്ലോക്ക് ചെയ്യാനും വാട്സാപ്പിൽ സംവിധാനം ഉണ്ട്. കോൾ വന്ന നമ്പറിൽ ടാപ് ചെയ്താൽ നമ്പർ റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. കൂടുതൽ ആളുകൾ ഇവരുടെ തട്ടിപ്പിന് ഇരയാവാതിരിക്കാൻ കമ്പനിക്ക് വേണ്ട നടപടികൾ എടുക്കാനും ഇത്തരം തട്ടിപ്പുകാരെ പ്ലേറ്റ്ഫോമിൽ നിന്നും ഒഴിവാക്കാനും സാധിക്കും.
ഇത്തരം നമ്പറുകളിൽ നിന്ന് സംശയാസ്പദമായ ലിങ്കുകളും സന്ദേശങ്ങളും വരുന്നത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഉപയോക്താക്കൾ ഇതിനെതിരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ലിങ്കുകൾ തുറക്കാതിരിക്കുന്നതും പ്രധാനമാണ്.സ്പാം കോളുകൾക്കെതിരെ എഐ, മെഷീൻ ലേണിങ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുമെന്നു വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു. വേണ്ട നടപടി സ്വീകരിക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചെങ്കിലും അതിന്റെ മാറ്റം പ്രകടമായിട്ടില്ല.
സ്വകാര്യത നയങ്ങൾ പിന്തുടരുക
ഇതുകൂടാതെ വാട്സാപ്പ് സ്വകാര്യത നയങ്ങളെ പറ്റിയും കമ്പനി ഓർമിപ്പിക്കുന്നു.സ്വകാര്യതയെ പറ്റി ആശങ്കയുള്ള ഉപയോക്താക്കൾ പ്രൊഫൈൽ ഫോട്ടോ, ലാസ്റ്റ് സീൻ ഓൺലൈൻ സ്റ്റാറ്റസ്, എബൗട്ട്, സ്റ്റാറ്റസ് എന്നിങ്ങനെയുള്ള നിങ്ങളുടെ സ്വകാര്യതയെ ഭരിക്കുന്ന വിവരങ്ങൾ ഉപയോക്താക്കളുടെ കോൺടാക്ട്സിനു മാത്രം കാണാവുന്ന രീതിയിൽ ക്രമീകരിക്കാൻ കഴിയും.
അനധികൃതമായി അക്കൗണ്ട് അക്സസ്സ് ചെയ്യുന്നത് തടയാൻ ടു ഫാക്ടർ ഓതെന്റിക്കേഷൻ പ്രവർത്തന ക്ഷമമാക്കാം . അപ്പോൾ അക്കൗണ്ട് തുറക്കുമ്പോൾ പാസ്സ്‌വേഡിനു പുറമെ കൺഫെമേഷൻ കോഡ് കൂടെ നല്കേണ്ടി വരും. ഇത് വഴി അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാംഇത്തരം കോളുകൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കാത്ത ഉപയോക്താക്കൾക് ഇന്ത്യയിൽ പരാതി പരിഹാരസംവിധാനങ്ങളും ഉണ്ട്.