ഇന്ത്യയിലെ മുന്‍നിര പിസി ബ്രാന്‍ഡായി മാറാന്‍ അസൂസ്

  • നിലവില്‍ രാജ്യത്തെ രണ്ടാമത്തെ ഉപഭോക്തൃ നോട്ട്ബുക്ക് ബ്രാന്‍ഡ്
  • വിപണി വിഹിതം മൂന്നിരട്ടിയാക്കാന്‍ കമ്പനി എടുത്തത് ആറു വര്‍ഷം
  • കമ്പനിയുടെ റീട്ടെയില്‍ ടച്ച് പോയിന്റുകള്‍ വിപുലീകരിക്കാന്‍ നടപടി

Update: 2024-09-29 09:28 GMT

തായ്വാനീസ് ടെക് ഭീമനായ അസൂസ് രണ്ട് വര്‍ഷത്തിനുള്ളില്‍ 25-30 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ മുന്‍നിര പിസി (പേഴ്സണല്‍ കമ്പ്യൂട്ടര്‍) ബ്രാന്‍ഡായി മാറാന്‍ ലക്ഷ്യമിടുന്നു. വലിയ രീതിയിലുള്ള റീട്ടെയില്‍ വിപുലീകരണം അതിന്റെ പ്രധാന തന്ത്രങ്ങളിലൊന്നാണ്.

അസൂസ് ഇതിനകം തന്നെ ഇന്ത്യയിലെ വിപണി വിഹിതം 2017-ല്‍ 6.3 ശതമാനത്തില്‍ നിന്ന് 2023-ല്‍ 17.8 ശതമാനമാക്കി. രാജ്യത്തെ രണ്ടാമത്തെ ഉപഭോക്തൃ നോട്ട്ബുക്ക് ബ്രാന്‍ഡാക്കി കമ്പനിയെ മാറ്റിയതായി സിസ്റ്റം ബിസിനസ് ഗ്രൂപ്പ് കണ്‍സ്യൂമര്‍ ആന്‍ഡ് ഗെയിമിംഗ് പിസി വൈസ് പ്രസിഡന്റ് ആര്‍നോള്‍ഡ് സു പറഞ്ഞു

'വിപണി വിഹിതം മൂന്നിരട്ടിയാക്കാന്‍ ഞങ്ങള്‍ക്ക് ആറ് വര്‍ഷമെടുത്തു. വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നാം നമ്പര്‍ ബ്രാന്‍ഡായി മാറുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒന്നാം സ്ഥാനത്ത് എത്താന്‍, ഞങ്ങളുടെ വിപണി വിഹിതം 25-30 ശതമാനത്തില്‍ എത്തണം.

''ടയര്‍-3, ടയര്‍-4 നഗരങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് മെട്രോ നഗരങ്ങളിലേക്ക് യാത്ര ചെയ്യാതെ തന്നെ അസൂസ് സാങ്കേതികവിദ്യ അനുഭവിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങളുടെ റീട്ടെയില്‍ ടച്ച് പോയിന്റുകള്‍ വിപുലീകരിക്കുന്നത് ഞങ്ങള്‍ തുടരും,'' അദ്ദേഹം ഒരി അഭിമുഖത്തില്‍ പറഞ്ഞു.

ഏറ്റവും വലിയ ഗെയിമിംഗ്, ഉപഭോക്തൃ പിസി കമ്പനികളിലൊന്നായതിനാല്‍, വേഗത നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത കമ്പനി മനസ്സിലാക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസൂസിന് നിലവില്‍ 400-ലധികം ജില്ലകളില്‍ സാന്നിധ്യമുണ്ടെന്നും ഉടന്‍ തന്നെ പാന്‍-ഇന്ത്യ വിപുലീകരിക്കാന്‍ പദ്ധതിയിടുകയാണെന്നും സു പറഞ്ഞു.

രാജ്യത്തെ 600 ജില്ലകളില്‍ സ്റ്റോറുകള്‍ തുറക്കുകയോ പങ്കാളികളുടെ സൗകര്യങ്ങളോ സ്ഥാപിക്കും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍, എല്ലാ 600 ജില്ലകളിലും ഒരു എക്സ്‌ക്ലൂസീവ് സ്റ്റോറെങ്കിലും ഉണ്ടായിരിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു.

കൂടാതെ, പുതുക്കിയ പിസികള്‍ക്കായി 6 തിരഞ്ഞെടുത്ത സ്റ്റോറുകള്‍ അസൂസ് ആരംഭിച്ചു.

Tags:    

Similar News