പാചകത്തിനും തുണി കഴുകാനും ചെടി നനയ്ക്കാനും ഇനി അലോഹ
- സ്വയംഭരണം നടത്താന്‍ കഴിയുന്ന ഹ്യൂമനോയിഡ് റോബോട്ട്
- കുറഞ്ഞ ചിലവിലുള്ള ഓപ്പണ്‍ സോഴ്‌സ് ഹാര്‍ഡ്‌വെയര്‍ സിസ്റ്റമാണിത്
- 1.42 മീറ്റര്‍ മനുഷ്യ വേഗതയില്‍ നടക്കുന്ന കനം കുറഞ്ഞ റോബോട്ടാണ് അലോഹ
ഗൂഗിൾ ഓപ്പറേഷനായുള്ള കുറഞ്ഞ ചിലവിലുള്ള ഓപ്പണ്‍ സോഴ്‌സ് ഹാര്‍ഡ്‌വെയര്‍ സിസ്റ്റമാണ് അലോഹ ഹ്യൂമനോയിഡ് സിസ്റ്റം. ഒരു ഉപയോക്താവിന് റിമോട്ടിന്റെ പ്രവര്‍ത്തനത്തിലൂടെ അതിനെ നിയന്ത്രിക്കാം. അതേസമയം അനുകരണ പഠനംവഴി സ്വയംഭരണം നടത്താനും കഴിയുന്ന ഹ്യൂമനോയിഡ് റോബോട്ടാണിത്. അലോഹ പാചകം ചെയ്യുന്ന വീഡിയോ ഗവേഷകര്‍ ഇതിനോടകം എക്‌സില്‍ പങ്കുവച്ചിരുന്നു.
50 ഡെമോകളുടെ അനുകരണത്തിലൂടെ പഠിച്ച ജോലികളാണ് ഇവയെല്ലാം. കൂടാതെ ഉപയോക്ത്യ നിയന്ത്രിത ടെലിഓപ്പറേഷനിലൂടെ, ഇതിന് തുണി കഴുകാനും സ്വയം ചാര്‍ജ് ചെയ്യാനും, വാക്യൂം ക്ലീനര്‍ ഉപയോഗിക്കാനും, ചെടി നനയ്ക്കാനും കോഫി മെഷീന്‍ ഉപയോഗിക്കാനും കഴിയും. ഒരു സെക്കന്‍ഡില്‍ 1.42മീറ്റര്‍ മനുഷ്യ വേഗതയില്‍ നടക്കുന്ന കനം കുറഞ്ഞ റോബോട്ടാണ് അലോഹ.അതിന് 100കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയും.
അലോഹയുടെ ഹാര്‍ഡ്‌വെയറും മെഷീന്‍ ലേണിംങ്ങ് അല്‍ഗോരിതവും ഓപ്പണ്‍ സോഴ്‌സാണ്. ട്രോസന്‍ റോബോട്ടിക്‌സ് വെബ്‌സെറ്റ് പ്രകാരം, അലോഹ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുഴുവന്‍ സിസ്റ്റത്തിനും ഓഫ് ദി ഷെല്‍ഫ് റോബോട്ടുകളും 3D പ്രിന്റ് ചെയ്ത ഘടകങ്ങളും ഉപയോഗിച്ച് 20,000 ഡോളറില്‍ താഴെയാണ് ചിലവ് വരുന്നത്.