ഐഒടി സൊലൂഷനില്‍ കുതിച്ചുചാട്ടവുമായി എയര്‍ടെല്‍

  • 20 ദശലക്ഷത്തിലധികം ഉപകരണങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യത്തെ ഐസിടി സേവന ദാതാവ്
  • ഐഒടി ഹബ് ഉപയോഗിച്ച് കണക്റ്റുചെയ്ത ഉപകരണങ്ങളെ നിയന്ത്രിക്കാനാകും
  • സുരക്ഷിതമായ ഡാറ്റാ കൈമാറ്റം പ്ര്ാപ്തമാക്കുന്നു

Update: 2023-07-25 10:48 GMT

ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) സൊല്യൂഷനുകള്‍ വഴി 20 ദശലക്ഷത്തിലധികം ഉപകരണങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ഐസിടി സേവന ദാതാവായി കമ്പനിയുടെ ബി2ബി ഡിവിഷന്‍ മാറിയെന്ന് ഭാരതി എയര്‍ടെല്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ ബിസിനസ്-ടു-ബിസിനസ് വിഭാഗമാണ് എയര്‍ടെല്‍ ബിസിനസ്.

ഓട്ടോമൊബൈല്‍, ഊര്‍ജം, യൂട്ടിലിറ്റികള്‍, ലോജിസ്റ്റിക്സ്, ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍, മാനുഫാക്ചറിംഗ് തുടങ്ങിയ വ്യവസായങ്ങളിലുടനീളം സുരക്ഷിതമായ സ്വകാര്യ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ഉപഭോക്തൃ ഡാറ്റ സുരക്ഷിതമായി കൈമാറാന്‍ എയര്‍ടെല്‍ ഐഒടി പ്രാപ്തമാക്കുന്നു. എയര്‍ടെല്‍ ഐഒടി ഹബ് ഉപയോഗിച്ച് നിങ്ങളുടെ കണക്റ്റുചെയ്ത ഉപകരണങ്ങളെ വേഗം നിയന്ത്രിക്കാന്‍ സാങ്കേതികവിദ്യ സഹായിക്കും.

എന്‍ബി-ഐഒടിയില്‍ നടന്ന 200,000 സ്മാര്‍ട്ട് മീറ്റര്‍ വിന്യാസത്തിനായി ടിപി-ഐഒടിയുടെ വിന്യാസത്തിന് വേണ്ടി സെക്യുര്‍ മീറ്ററുമായുള്ള പങ്കാളിത്തവും സമീപകാല വിജയങ്ങളില്‍ ഉള്‍പ്പെടുന്നു.

'ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചാ യാത്രയിലെ ഒരു പ്രധാന സ്തംഭമാണ് ഐഒടി. ഈ രംഗത്ത് മികവു പുലര്‍ത്താന്‍ കമ്പനിക്ക് കഴിയുന്നു എന്നത് മികച്ച നേട്ടമാണ്. ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ കണക്റ്റുചെയ്ത 20 ദശലക്ഷം ഉപകരണങ്ങളാണുള്ളത്. ഈ സുപ്രധാന നാഴികക്കല്ല് കൈവരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്-എയര്‍ടെല്‍ ബിസിനസ് (ഇന്ത്യ) സിഇഒ ഗണേഷ് ലക്ഷ്മിനാരായണന്‍ പ്രസ്താവനയില്‍ പറഞ്ഞു.എയര്‍ടെല്‍ അതിന്റെ നൂതനമായ ഐഒടി സൊല്യൂഷനുകള്‍ ഉപയോഗിച്ച് അവരുടെ ഡിജിറ്റല്‍ പരിവര്‍ത്തന യാത്ര സാധ്യമാക്കാന്‍ വിവിധ സംരംഭങ്ങളുമായി പങ്കാളിത്തം തുടരുമെന്നുംലക്ഷ്മിനാരായണന്‍ കൂട്ടിച്ചേര്‍ത്തു.

അസറ്റ് ട്രാക്കിംഗ്, വെഹിക്കിള്‍ ടെലിമാറ്റിക്സ്, വ്യാവസായിക അസറ്റ് മോണിറ്ററിംഗ്, സ്മാര്‍ട്ട് മീറ്ററിംഗ് തുടങ്ങി വിപുലമായ സൊലൂഷനുകളാണ് കമ്പനി നല്‍കുന്നത്.

ഇന്ത്യന്‍ നിയന്ത്രണങ്ങള്‍ പാലിച്ച് എപ്പോഴും സുരക്ഷിതമായിരിക്കാന്‍ കമ്പനി നിങ്ങളെ സഹായിക്കും എന്നും അവര്‍ അവകാശപ്പെടുന്നു. ഓരോഘട്ടത്തിലും വിദഗ്ധ സേവനം തേടാനും സൗകര്യം ഉണ്ടാകും. ഒറ്റക്ലിക്കിലൂടെ ഉപകരണത്തിന്റെ സ്ഥാനം അറിയാനും ഇതില്‍ സൗകര്യമുണ്ട്. അസറ്റ് ട്രാക്കിംഗ്, വെഹിക്കിള്‍ ടെലിമാറ്റിക്സ്, വ്യാവസായിക അസറ്റ് മോണിറ്ററിംഗ്, സ്മാര്‍ട്ട് മീറ്ററിംഗ് തുടങ്ങി വിപുലമായ പദ്ധതികള്‍ ഇവയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Tags:    

Similar News