ഗൂഗിള്‍ പിക്‌സെല്‍ 7 സീരിസ്: 8 മില്യണ്‍ ഫോണുകള്‍ നിര്‍മ്മിച്ചേക്കും
ഉത്സവ സീസണോടനുബന്ധിച്ചു പിക്‌സെല്‍ 7 സീരീസ് ഫോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഗൂഗിള്‍. എട്ടു ദശലക്ഷത്തിലധികം യൂണിറ്റുകളാണ് കമ്പനി അധികമായി നിര്‍മിക്കുന്നത്. ഗൂഗിള്‍ പിക്‌സല്‍ 7 ഇറക്കുന്നതുമായി ബന്ധപ്പെട്ട് എക്കാലത്തെയും വലിയ ലോഞ്ച് പ്രോഗാമാണ് നടത്താന്‍ പോകുന്നതെന്നും കമ്പനി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2023ല്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ മോഡലുകളുടെ വില്‍പന ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിലാണ് ഗൂഗിള്‍. ഒട്ടേറെ സവിശേഷതകളുമായി വരുന്ന പിക്‌സെല്‍ 7 സീരിസിന് ആഗോള വിപണിയില്‍ മികച്ച പ്രതികരണം ലഭിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പിക്‌സെല്‍ 7, […]
ഉത്സവ സീസണോടനുബന്ധിച്ചു പിക്‌സെല്‍ 7 സീരീസ് ഫോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഗൂഗിള്‍. എട്ടു ദശലക്ഷത്തിലധികം യൂണിറ്റുകളാണ് കമ്പനി അധികമായി നിര്‍മിക്കുന്നത്. ഗൂഗിള്‍ പിക്‌സല്‍ 7 ഇറക്കുന്നതുമായി ബന്ധപ്പെട്ട് എക്കാലത്തെയും വലിയ ലോഞ്ച് പ്രോഗാമാണ് നടത്താന്‍ പോകുന്നതെന്നും കമ്പനി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
2023ല്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ മോഡലുകളുടെ വില്‍പന ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിലാണ് ഗൂഗിള്‍. ഒട്ടേറെ സവിശേഷതകളുമായി വരുന്ന പിക്‌സെല്‍ 7 സീരിസിന് ആഗോള വിപണിയില്‍ മികച്ച പ്രതികരണം ലഭിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പിക്‌സെല്‍ 7, പിക്‌സെല്‍ 7 പ്രൊ എന്നി മോഡലുകളില്‍ ഒരു അലുമിനിയം ക്യാമറ ബാറും, ടെന്‍സര്‍ ജി 2 ചിപ്പും സജ്ജീകരിച്ചിട്ടുണ്ട്. പിക്സല്‍ 6-ന് സമാനമായ 50 എംപി ക്യാമറയാണ് ഇവയില്‍ ഉണ്ടാവുക. രണ്ട് സ്മാര്‍ട്ട്ഫോണുകളിലും നവീകരിച്ച 11 എംപി ഫ്രണ്ട് ക്യാമറയുണ്ടാകും. പിക്‌സെല്‍ 7 പ്രോയ്ക്കുള്ള 48 എംപി ടെലി ഫോട്ടോലെന്‍സും മോഡലിന്റെ സവിശേഷതയാണ്.