ട്വിറ്റര്‍ കൈവിട്ടു പോയി, എക്‌സ്‌ഡോട്ട്‌കോമിനെ പൊടി തട്ടിയെടുത്ത് മസ്‌ക്

ട്വിറ്റര്‍ കൈവിട്ട ഇലോണ്‍ മസ്‌കിപ്പോള്‍ പുതിയ ചിന്തയിലാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്‌ഡോട്ട്‌കോമിന് ജീവന്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മസ്‌കിപ്പോള്‍. ട്വിറ്ററില്‍ സജീവമാണ് മക്‌സ്. ട്വിറ്റര്‍ കൈവിട്ടതിനാല്‍ പുതിയ സോഷ്യല്‍ മീഡിയ ഉണ്ടാകുമോ എന്ന ഫോളോവറുടെ ചോദ്യത്തിനാണ് എക്‌സ്‌ഡോട്ട്‌കോം എന്ന മക്‌സ് കമന്റിട്ടിരിക്കുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് മസ്‌ക് സ്ഥാപിച്ച ഒരു സ്റ്റാര്‍ട്ടപ്പിന്റെ ഡൊമെയ്ന്‍ പേരായിരുന്നു എക്‌സ്‌ഡോട്ട്‌കോം. പിന്നീട് അദ്ദേഹം അത് സാമ്പത്തിക സേവന കമ്പനിയായ പേപാലുമായി ലയിച്ചു. ടെസ്ലയുടെ വാര്‍ഷിക ഷെയര്‍ഹോള്‍ഡര്‍ മീറ്റിംഗില്‍ കഴിഞ്ഞ ആഴ്ചയും മസ്‌ക് […]

Update: 2022-08-12 23:22 GMT
ട്വിറ്റര്‍ കൈവിട്ട ഇലോണ്‍ മസ്‌കിപ്പോള്‍ പുതിയ ചിന്തയിലാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്‌ഡോട്ട്‌കോമിന് ജീവന്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മസ്‌കിപ്പോള്‍.
ട്വിറ്ററില്‍ സജീവമാണ് മക്‌സ്. ട്വിറ്റര്‍ കൈവിട്ടതിനാല്‍ പുതിയ സോഷ്യല്‍ മീഡിയ ഉണ്ടാകുമോ എന്ന ഫോളോവറുടെ ചോദ്യത്തിനാണ് എക്‌സ്‌ഡോട്ട്‌കോം എന്ന മക്‌സ് കമന്റിട്ടിരിക്കുന്നത്.
രണ്ട് പതിറ്റാണ്ട് മുമ്പ് മസ്‌ക് സ്ഥാപിച്ച ഒരു സ്റ്റാര്‍ട്ടപ്പിന്റെ ഡൊമെയ്ന്‍ പേരായിരുന്നു എക്‌സ്‌ഡോട്ട്‌കോം. പിന്നീട് അദ്ദേഹം അത് സാമ്പത്തിക സേവന കമ്പനിയായ പേപാലുമായി ലയിച്ചു. ടെസ്ലയുടെ വാര്‍ഷിക ഷെയര്‍ഹോള്‍ഡര്‍ മീറ്റിംഗില്‍ കഴിഞ്ഞ ആഴ്ചയും മസ്‌ക് വെബ്സൈറ്റിനെക്കുറിച്ച് സംസാരിച്ചിരുന്നു.
എക്‌സ് കോര്‍പ്പറേഷന് പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചെത്താന്‍ പറ്റുമെന്ന കാര്യത്തില്‍ മസ്‌ക് പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്.
Tags:    

Similar News