'പ്ലാറ്റ്‌ഫോം ഫീ' നല്‍കിയാലെ ഇനി റീച്ചാര്‍ജ്ജിംഗുള്ളൂ: ജനം 'ആപ്പിലാകുമോ' ?
പേയ്‌മെന്റ് ആപ്പുകളായ ഗൂഗിള്‍ പ്ലേ, പേടിഎം, ഫോണ്‍പേ തുടങ്ങിയവയൊക്കെ വ്യാപകമായതോടെ ആളുകള്‍ക്ക് ഫോണ്‍ റീച്ചാര്‍ജ്ജിംഗ് ഉള്‍പ്പടെയുള്ള സകല ബില്ലിംഗ് ഇടപാടുകളും ഞൊടിയിടയില്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു. ഇത്തരത്തില്‍ പേയ്‌മെന്റ് നടത്തുന്നതിന് ക്യാഷ് ബാങ്ക് ഉള്‍പ്പടെയുള്ളവ ലഭിച്ചുതുടങ്ങിയതോടെ ആപ്പ് വഴിയുള്ള ഇടപാടുകള്‍ മിക്കവര്‍ക്കും ശീലമായി. എന്നാലിനി ഇത്തരം ബില്ലിംഗ് ഇടപാടുകള്‍ ആളുകള്‍ തുടരുമോ എന്ന് കണ്ട് തന്നെ അറിയണം. ഫോണ്‍ റീച്ചാര്‍ജ്ജിംഗ് ഉള്‍പ്പടെയുള്ള ബില്‍ പേയ്‌മെന്റുകള്‍ക്ക് പ്ലാറ്റ്‌ഫോം ഫീ ഈടാക്കാനുള്ള നീക്കത്തിലാണ് കമ്പനികളെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി […]
പേയ്‌മെന്റ് ആപ്പുകളായ ഗൂഗിള്‍ പ്ലേ, പേടിഎം, ഫോണ്‍പേ തുടങ്ങിയവയൊക്കെ വ്യാപകമായതോടെ ആളുകള്‍ക്ക് ഫോണ്‍ റീച്ചാര്‍ജ്ജിംഗ് ഉള്‍പ്പടെയുള്ള സകല ബില്ലിംഗ് ഇടപാടുകളും ഞൊടിയിടയില്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു. ഇത്തരത്തില്‍ പേയ്‌മെന്റ് നടത്തുന്നതിന് ക്യാഷ് ബാങ്ക് ഉള്‍പ്പടെയുള്ളവ ലഭിച്ചുതുടങ്ങിയതോടെ ആപ്പ് വഴിയുള്ള ഇടപാടുകള്‍ മിക്കവര്‍ക്കും ശീലമായി. എന്നാലിനി ഇത്തരം ബില്ലിംഗ് ഇടപാടുകള്‍ ആളുകള്‍ തുടരുമോ എന്ന് കണ്ട് തന്നെ അറിയണം. ഫോണ്‍ റീച്ചാര്‍ജ്ജിംഗ് ഉള്‍പ്പടെയുള്ള ബില്‍ പേയ്‌മെന്റുകള്‍ക്ക് പ്ലാറ്റ്‌ഫോം ഫീ ഈടാക്കാനുള്ള നീക്കത്തിലാണ് കമ്പനികളെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി നല്‍കുന്ന സേവനത്തിന് ജിഎസ്ടി ഉള്‍പ്പടെ പേയ്‌മെന്റ് കമ്പനികള്‍ ഈടാക്കുന്ന തുകയാണിത്. ആപ്പ് വഴിയുള്ള പേയ്‌മെന്റ് പരാജയപ്പെട്ടാല്‍ ഈ തുക നിങ്ങള്‍ക്ക് റീഫണ്ടായി ലഭിക്കും. ഇപ്പോള്‍ ലഭിക്കുന്ന സൂചനപ്രകാരം ഫോണ്‍ റീച്ചാര്‍ജ് ചെയ്യുന്നതിന് പേടിഎം ആപ്പില്‍ നിന്നും ഒരു രൂപയും ഫോണ്‍പേ രണ്ട് രൂപയും ഇത്തരത്തില്‍ പ്ലാറ്റ്‌ഫോം ഫീ ഈടാക്കിയേക്കുമെന്നാണ്. എന്നാല്‍ ഇത്തരത്തില്‍ എല്ലാവരില്‍ നിന്നും പ്ലാറ്റ്‌ഫോം ഫീ ഈടാക്കുമോ അതോ തിരഞ്ഞെടുത്ത ഉപഭോക്താക്കളില്‍ നിന്നും മാത്രമാണോ എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്. പേടിഎം ആപ്പിലൂടെ വൈദ്യുതി ബില്‍ അടയ്ക്കുമ്പോള്‍ അഞ്ച് രൂപ വരെ പ്ലാറ്റ്‌ഫോം ഫീയായി ഈടാക്കുന്നുണ്ട്. ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ പേയില്‍ ഇത്തരത്തില്‍ പ്ലാറ്റ്‌ഫോം ഫീ അധികമില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഡിജിറ്റല്‍ പേയ്‌മെന്റ് കുതിക്കും: ആര്‍ബിഐ
രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റുകളില്‍ മൂന്ന് മടങ്ങ് വര്‍ധനയുണ്ടാകുമെന്ന് ആര്‍ബിഐ ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു. ഡിജിറ്റല്‍ പേയ്മെന്റുമായി ബന്ധപ്പെട്ട 'പേയ്മെന്റ്സ് വിഷന്‍ 2025' രേഖയിലാണ് ആര്‍ബിഐ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വര്‍ധനയുണ്ടാകുമെന്നും അച്ചടിച്ച കറന്‍സിയുടെ ഉപയോഗത്തില്‍ കുറവുണ്ടാകുമെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. എല്ലാവര്‍ക്കും, എവിടേയും, ഏത് സമയത്തും ഇ-പേയ്മെന്റ് സാധ്യമാക്കുക എന്നതാണ് പേയ്മെന്റ്സ് വിഷന്‍ 2025ന്റെ പ്രമേയം.
ആര്‍ബിഐയുടെ പേയ്‌മെന്റ്, സെറ്റില്‍മെന്റ് സംവിധാനങ്ങളുടെ നിയന്ത്രണത്തിനും മേല്‍നോട്ടത്തിനും വേണ്ടിയുള്ള ബോര്‍ഡില്‍ നിന്നുള്‍പ്പടെ നിരവധി ശ്രോതസ്സുകളില്‍ നിന്നുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖ തയാറാക്കിയിരിക്കുന്നത്. ഏഴ് നിര്‍ദ്ദിഷ്ട ചുവടുവെപ്പുകളും ഇവയില്‍ നിന്നും പ്രതീക്ഷിക്കുന്ന പത്ത് ഫലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പേയ്‌മെന്റ് വിഷന്‍ 2019-21ന്റെ ചുവടുവെപ്പുകളെ അടിസ്ഥാനമാക്കിയാണ് പേയ്‌മെന്റ് വിഷന്‍ 2025 നിര്‍മ്മിച്ചിരിക്കുന്നത്.