മെറ്റ പ്രൈവസി പോളിസി ലളിതമാക്കുന്നു , ഇനി വായിച്ച് 'എഗ്രി'ചെയ്യാം

  പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്ത ഒരു അപ്ലിക്കേഷന്‍ ആദ്യമായി തുറക്കുമ്പോള്‍ പ്രൈവസി പോളിസിയുടെ ഒരു വലിയ പ്രബന്ധം തന്നെ ഉപയോക്താവിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അത് വായിച്ച് പോലും നോക്കാതെ പ്രൈവസി പോളിസിയിലെ എഗ്രീ ബട്ടണ്‍ അമര്‍ത്തുന്നവരാണ് നമ്മളില്‍ പലരും. ഒരുപക്ഷെ പ്രൈവസി പോളിസികള്‍ കുറച്ച്കൂടി ലളിതവും ലഘുവുമാക്കി അവതരിപ്പിച്ചിരുന്നു എങ്കില്‍ കൂടുതല്‍ ആകര്‍ഷകമാകുമായിരുന്നു. മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ അവരുടെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കുകയും മൂന്നാം കക്ഷികളുമായി പങ്കിടുകയും ചെയ്യുന്നു എന്നുള്ളത് (പ്രൈവസി പോളിസി […]

Update: 2022-05-27 07:31 GMT

 

പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്ത ഒരു അപ്ലിക്കേഷന്‍ ആദ്യമായി തുറക്കുമ്പോള്‍ പ്രൈവസി പോളിസിയുടെ ഒരു വലിയ പ്രബന്ധം തന്നെ ഉപയോക്താവിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അത് വായിച്ച് പോലും നോക്കാതെ പ്രൈവസി പോളിസിയിലെ എഗ്രീ ബട്ടണ്‍ അമര്‍ത്തുന്നവരാണ് നമ്മളില്‍ പലരും. ഒരുപക്ഷെ പ്രൈവസി പോളിസികള്‍ കുറച്ച്കൂടി ലളിതവും ലഘുവുമാക്കി അവതരിപ്പിച്ചിരുന്നു എങ്കില്‍ കൂടുതല്‍ ആകര്‍ഷകമാകുമായിരുന്നു.

മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ അവരുടെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കുകയും മൂന്നാം കക്ഷികളുമായി പങ്കിടുകയും ചെയ്യുന്നു എന്നുള്ളത് (പ്രൈവസി പോളിസി ) വളരെ ലളിതമായ ഭാഷയില്‍ ചുരുക്കിയാണ് പ്രതിപാതിക്കുന്നത്.

പുനര്‍ രൂപകല്‍പ്പന സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ നിലവിലുള്ള ഡാറ്റാ ശേഖരണത്തെയും, പങ്കിടല്‍ സമ്പ്രദായങ്ങളെയും മാറ്റുന്നില്ല. പുതിയ പോളിസി അതിന്റെ പ്രൈവസി സെന്ററുമായി ബന്ധിപ്പിക്കും. അതിലൂടെ ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷനുകളിലൂടെയും സാങ്കേതികവിദ്യകളിലൂടെയും കമ്പനിയുടെ സ്വകാര്യതാ നയങ്ങളെക്കുറിച്ച് ( PRIVACY PRACTICES ) അറിയാം.

കമ്മ്യൂണിറ്റി ഇന്‍സ്ട്രക്ഷന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഉപയോക്താക്കള്‍ക്കായി മെറ്റ അതിന്റെ സേവന നിബന്ധനകളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

 

Tags:    

Similar News