എസെറ്റാപ്പ് വരുമാനം 750 കോടിയാക്കും

ഫിനാന്‍ഷ്യല്‍ ടെക്നോളജി പ്രൊവൈഡര്‍ എസെറ്റാപ്പ് (Ezetap) 2024-ഓടെ വരുമാനത്തില്‍ അഞ്ചിരട്ടി വളര്‍ച്ച നേടാന്‍ തയ്യാറെടുക്കുന്നു. ഇതുവഴി വരുമാനം 750 കോടി രൂപയാക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്രതലത്തിലുള്ള വികാസവും വ്യാപാര അടിത്തറയിലെ വര്‍ധനയും ഈ വളര്‍ച്ചയിലെ പ്രധാന ഘടകങ്ങളാണെന്നാണ് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചത്. ഇതിനായി 450 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വളര്‍ച്ചാ പദ്ധതിക്ക് ധനസഹായം നല്‍കാനായി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രാഥമിക വിപണിയില്‍ നിന്ന് ഏകദേശം 260 കോടി രൂപ സമാഹരിക്കും. ഇതിനോടകം ഏകദേശം […]

Update: 2022-03-08 04:08 GMT

ഫിനാന്‍ഷ്യല്‍ ടെക്നോളജി പ്രൊവൈഡര്‍ എസെറ്റാപ്പ് (Ezetap) 2024-ഓടെ വരുമാനത്തില്‍ അഞ്ചിരട്ടി വളര്‍ച്ച നേടാന്‍ തയ്യാറെടുക്കുന്നു. ഇതുവഴി വരുമാനം 750 കോടി രൂപയാക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്രതലത്തിലുള്ള വികാസവും വ്യാപാര അടിത്തറയിലെ വര്‍ധനയും ഈ വളര്‍ച്ചയിലെ പ്രധാന ഘടകങ്ങളാണെന്നാണ് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചത്. ഇതിനായി 450 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈ വളര്‍ച്ചാ പദ്ധതിക്ക് ധനസഹായം നല്‍കാനായി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രാഥമിക വിപണിയില്‍ നിന്ന് ഏകദേശം 260 കോടി രൂപ സമാഹരിക്കും. ഇതിനോടകം ഏകദേശം 20 ദശലക്ഷം ഡോളര്‍ (ഏകദേശം 150 കോടി രൂപ) വരുമാനം ഉണ്ടായി. നിലവില്‍ വരുമാനത്തിന്റെ 95 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നും എസെറ്റാപ്പ് സിഇഒയും സഹസ്ഥാപകനുമായ ബയാസ് നമ്പീശന്‍ പറഞ്ഞു.

പോയിന്റ് ഓഫ് സെയില്‍സ് സൊല്യൂഷന്‍സ്, ബില്ലിംഗ്, ലോയല്‍റ്റി സൊല്യൂഷന്‍സ് തുടങ്ങിയ മേഖലകളിലേക്ക് സാമ്പത്തിക സാങ്കേതികവിദ്യകള്‍ക്കായുള്ള സോഫ്‌റ്റ് വെയര്‍ നല്‍കുക എന്നതാണ് കമ്പനിയുടെ ദൗത്യം. കൂടാതെ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, എയര്‍ടെല്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് നേരിട്ടുള്ള വില്‍പ്പനയും നടത്തുന്നുണ്ട്. എച്ച്ഡിഎഫ്‌സി, ആക്‌സിസ്, എസ്ബിഐ, ഐസിഐസി എന്നീ ബാങ്കുകളുടെ പങ്കാളിത്തത്തോടെ വ്യാപാരികള്‍ക്കും നേരിട്ട് വില്‍പ്പന നടത്തുന്നുണ്ട്.

ഇന്ത്യയിലും യുഎഇയിലും കമ്പനിക്കിപ്പോള്‍ പ്രവര്‍ത്തനമുണ്ട്. ആഫ്രിക്കയിലേക്കും മിഡില്‍ ഈസ്റ്റിലേക്കും ബിസിനസ് വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

 

Tags:    

Similar News