ബാങ്ക്, ഓട്ടോമൊബൈൽ ഓഹരികളുടെ ബലത്തിൽ കരകയറി വിപണി
മുംബൈ: തുടർച്ചയായ രണ്ട് ദിവസത്തെ നഷ്ടത്തിന് ശേഷം ബാങ്കിങ്, മെറ്റൽ, ഓട്ടോ മൊബൈൽ ഓഹരികളിലുണ്ടായ മുന്നേറ്റത്തെ തുടർന്ന് വ്യാപാരത്തിന്റെ രണ്ടാം ഘട്ടത്തിൽ വിപണി നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 257.43 പോയിന്റ് അഥവാ 0.44 ശതമാനം നേട്ടത്തിൽ 59,031.30 ൽ വ്യപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 86.80 പോയിന്റ് അഥവാ 0.50 ശതമാനം നേട്ടത്തിൽ 17,577.50 ലും ക്ലോസ് ചെയ്തു. ] സെൻസെക്സിൽ, മഹിന്ദ്ര ആൻഡ് മഹിന്ദ്ര, ബജാജ് ഫിൻസേർവ്, ടൈറ്റാൻ, ടാറ്റ സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, […]
മുംബൈ: തുടർച്ചയായ രണ്ട് ദിവസത്തെ നഷ്ടത്തിന് ശേഷം ബാങ്കിങ്, മെറ്റൽ, ഓട്ടോ മൊബൈൽ ഓഹരികളിലുണ്ടായ മുന്നേറ്റത്തെ തുടർന്ന് വ്യാപാരത്തിന്റെ രണ്ടാം ഘട്ടത്തിൽ വിപണി നേട്ടത്തിൽ അവസാനിച്ചു.
സെൻസെക്സ് 257.43 പോയിന്റ് അഥവാ 0.44 ശതമാനം നേട്ടത്തിൽ 59,031.30 ൽ വ്യപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 86.80 പോയിന്റ് അഥവാ 0.50 ശതമാനം നേട്ടത്തിൽ 17,577.50 ലും ക്ലോസ് ചെയ്തു. ]
സെൻസെക്സിൽ, മഹിന്ദ്ര ആൻഡ് മഹിന്ദ്ര, ബജാജ് ഫിൻസേർവ്, ടൈറ്റാൻ, ടാറ്റ സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊടക് മഹിന്ദ്ര ബാങ്ക്, സൺ ഫർമാ, ഇൻഡസ് ഇന്ദ് ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി.
ടാറ്റ കൺസൾട്ടൻസി സർവീസ്, ഇൻഫോസിസ്, എച് സി എൽ ടെക്നോളജീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹിന്ദ്ര, വിപ്രോ, എച് ഡി എഫ് സി ബാങ്ക് എന്നിവ നഷ്ടത്തിലായി.
ഏഷ്യൻ വിപണിയിൽ, സിയോൾ, ടോക്കിയോ, ഷാങ്ങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിൽ അവസാനിച്ചു.
യൂറോപ്പ്യൻ വിപണികൾ സമ്മിശ്രമായാണ് വ്യാപാരം ചെയ്തുകൊണ്ടിരിക്കുന്നത്.
യുഎസ് വിപണി നഷ്ടത്തിലാണ് തിങ്കളാഴ്ച വ്യപാരം അവസാനിപ്പിച്ചത്.
"ദുർബലമായ ആഗോള വിപണികൾ മൂലം വലിയ ചാഞ്ചാട്ടമുള്ളതിനാൽ അനിശ്ചിതത്വം പ്രകടമാണ്. ശക്തമായ ആഭ്യന്തര സമ്പദ് വ്യവസ്ഥയാണ് ഈ സാഹചര്യത്തിൽ അല്പം ആശ്വാസമായിട്ടുള്ളത്. യൂറോപ്പ്യൻ എനർജി വിലകളിൽ ഉണ്ടായ വർധനവും, ജാക്‌സൺ ഹോൾ കോൺഫെറെൻസിന്റെ മുന്നോടിയായി നിരക്ക് ഉയർത്തുമെന്ന ഭീതിയും ആഗോള വിപണികളെ സമ്മർദ്ദത്തിലാഴ്ത്തി. ആഭ്യന്തര വിപണിയിൽ, ബാങ്ക്, ഓട്ടോ മൊബൈൽ, മെറ്റൽ എന്നിവ മുന്നേറ്റമുണ്ടാക്കിയെങ്കിലും, മാർജിൻ സമ്മർദ്ദം മൂലം ഐ ടി ഓഹരികളിൽ ഉണ്ടായ വിറ്റഴിക്കൽ തിരിച്ചടിയായി," ജിയോ ജിത് ഫിനാൻഷ്യൽ സർവീസിന്റെ റിസേർച് ഹെഡ് വിനോദ് നായർ പറഞ്ഞു.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില 1.43 ഉയർന്നു ബാരലിന് 97.85 ഡോളറായി.
വിദേശ നിക്ഷേപകർ, തിങ്കളാഴ്ച 453.77 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.