ട്വിറ്റര്‍ ഉപയോഗത്തിന്  മസ്‌ക് തുക ഈടാക്കുമോ?

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ വലിയ മാറ്റങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്. ഇപ്പോഴിതാ ട്വിറ്റര്‍ ഉപയോഗത്തിന് വാണിജ്യ, സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്ക് ചെറിയ തുക ഈടാക്കുമെന്നും സാധാരണ ഉപഭോക്താക്കള്‍ക്ക് എല്ലായ്‌പ്പോഴും സൗജന്യമായിരിക്കുമെന്നും ഇലോണ്‍ മസ്‌ക് ട്വീറ്റില്‍ സൂചന നല്‍കി. സാധാരണക്കാര്‍ക്ക് നിലവിലേതുപോലെ തന്നെ സൗജന്യമായി ട്വിറ്റര്‍ ഉപയോഗം തുടരാം. ഈ അടുത്താണ് വന്‍ തുകക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ ടെസ്ല മേധാവിയായ എലോണ്‍ മസ്‌ക് സ്വന്തമാക്കിയത്. Twitter will always be free for casual users, but […]

Update: 2022-05-04 01:52 GMT

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ വലിയ മാറ്റങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്. ഇപ്പോഴിതാ ട്വിറ്റര്‍ ഉപയോഗത്തിന് വാണിജ്യ, സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്ക് ചെറിയ തുക ഈടാക്കുമെന്നും സാധാരണ ഉപഭോക്താക്കള്‍ക്ക് എല്ലായ്‌പ്പോഴും സൗജന്യമായിരിക്കുമെന്നും ഇലോണ്‍ മസ്‌ക് ട്വീറ്റില്‍ സൂചന നല്‍കി. സാധാരണക്കാര്‍ക്ക് നിലവിലേതുപോലെ തന്നെ സൗജന്യമായി ട്വിറ്റര്‍ ഉപയോഗം തുടരാം. ഈ അടുത്താണ് വന്‍ തുകക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ ടെസ്ല മേധാവിയായ എലോണ്‍ മസ്‌ക് സ്വന്തമാക്കിയത്.

കഴിഞ്ഞ മാസം, ട്വിറ്ററുമായി കരാറില്‍ എത്തുന്നതിന് മുമ്പ് തന്നെ, ട്വിറ്റര്‍ ബ്ലൂ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തില്‍ അതിന്റെ വില കുറയ്ക്കുന്നതുള്‍പ്പെടെ കുറച്ച് മാറ്റങ്ങള്‍ മസ്‌ക് നിര്‍ദ്ദേശിച്ചിരുന്നു. ഇലോണ്‍ മസ്‌ക് ട്വിറ്ററിലെ 100 ശതമാനം ഓഹരികളും ഏകദേശം 44 ബില്യണ്‍ ഡോളറിന് സ്വന്തമാക്കിയത്. മസ്‌കിന് നേരത്തെ തന്നെ ട്വിറ്ററില്‍ 9.2 ശതമാനം ഓഹരികള്‍ സ്വന്തമായി ഉണ്ടായിരുന്നു.

പരാഗ് അവര്‍വാളിനെ ട്വിറ്റര്‍ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും എന്നും ഈ അടുത്ത് റിപ്പോര്‍ട്ടുണ്ടായിരുന്നു. അഗര്‍വാളിന് പുറമെ ട്വിറ്ററിന്റെ നിയമ മേധാവി വിജയാ ഗദ്ദേയെയും പുറത്താക്കാന്‍ ഇലോണ്‍ മസ്‌ക് പദ്ധതിയിടുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത് മുതല്‍ ട്വിറ്ററിലും മാനേജ്മെന്റിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Tags:    

Similar News