വമ്പന്‍ തകര്‍ച്ച നേരിട്ട് രൂപ 77.01-ൽ
മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ച്ചയിലെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 81 പൈസ ഇടിഞ്ഞ് 76.98 ആയിരുന്നു. ഉച്ചയ്ക്ക് ശേഷം ഇത് 88 പൈസ ഇടിഞ്ഞ് 77.01 എന്ന നിലയിലായി. തുടര്‍ച്ചയായ നാലാം ദിവസവും രൂപ നഷ്ടം നേരിടുകയാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്താല്‍ 1.05 ശതമാനത്തിന്റെ ഇടിവാണ് രൂപ നേരിട്ടത്. റഷ്യ-യുക്രൈയിന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ബെന്റ് ക്രൂഡ്, സ്വര്‍ണം എന്നിവയുടെ വിലയും റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ഇന്നത്തെ കണക്കുകള്‍ […]
മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ച്ചയിലെത്തിയിരിക്കുകയാണ്.
തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 81 പൈസ ഇടിഞ്ഞ് 76.98 ആയിരുന്നു. ഉച്ചയ്ക്ക് ശേഷം ഇത് 88 പൈസ ഇടിഞ്ഞ് 77.01 എന്ന നിലയിലായി. തുടര്‍ച്ചയായ നാലാം ദിവസവും രൂപ നഷ്ടം നേരിടുകയാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്താല്‍ 1.05 ശതമാനത്തിന്റെ ഇടിവാണ് രൂപ നേരിട്ടത്.
റഷ്യ-യുക്രൈയിന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ബെന്റ് ക്രൂഡ്, സ്വര്‍ണം എന്നിവയുടെ വിലയും റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ഇന്നത്തെ കണക്കുകള്‍ പ്രകാരം ബെന്റ് ക്രൂഡ് വില 125.1 ഡോളറിലെത്തി. റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ യുഎസിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടേയും ഭാഗത്ത് നിന്നും നീക്കം നടക്കുന്നുണ്ട്.
അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2000 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വിലയില്‍ വര്‍ധന പ്രതീക്ഷിക്കാം. രാജ്യത്ത് ആഭ്യന്തര പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകള്‍ ഉയരുകയാണെന്ന് ഫോറെക്‌സ് വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു.