അധിക ആനുകൂല്യങ്ങളുമായി ബീമാ രത്‌ന പോളിസി, വിശദാംശങ്ങളറിയാം

  പരിരക്ഷയും സമ്പാദ്യവും പ്രദാനം ചെയ്യുന്ന ബീമാ രത്‌ന പോളിസി വിപണിയിലിറക്കി ഇന്ത്യയിലെ മുന്‍നിര ഇന്‍ഷുറര്‍ കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കേര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). മാര്‍ക്കറ്റിന്റെ ആവശ്യകതകള്‍ കണക്കിലെടുത്ത് നോണ്‍-ലിങ്ക്ഡ്, നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ്, സേവിംഗ്സ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണ് ആരംഭിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍ (IMF), കോര്‍പ്പറേറ്റ് ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍ എന്നിവ വഴി ഈ പോളിസി വാങ്ങാം. പോളിസി ഉടമയുടെ ആകസ്മിക വേര്‍പാടില്‍ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതിനൊപ്പം നിശ്ചിത ഇടവേളകളില്‍ പോളിസി ഉടമയുടെ അതിജീവനത്തിനായുള്ള […]

Update: 2022-05-31 00:06 GMT

 

പരിരക്ഷയും സമ്പാദ്യവും പ്രദാനം ചെയ്യുന്ന ബീമാ രത്‌ന പോളിസി വിപണിയിലിറക്കി ഇന്ത്യയിലെ മുന്‍നിര ഇന്‍ഷുറര്‍ കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കേര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). മാര്‍ക്കറ്റിന്റെ ആവശ്യകതകള്‍ കണക്കിലെടുത്ത് നോണ്‍-ലിങ്ക്ഡ്, നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ്, സേവിംഗ്സ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണ് ആരംഭിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍ (IMF), കോര്‍പ്പറേറ്റ് ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍ എന്നിവ വഴി ഈ പോളിസി വാങ്ങാം.

പോളിസി ഉടമയുടെ ആകസ്മിക വേര്‍പാടില്‍ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതിനൊപ്പം നിശ്ചിത ഇടവേളകളില്‍ പോളിസി ഉടമയുടെ അതിജീവനത്തിനായുള്ള ആനുകാലിക പേയ്‌മെന്റുകളും ലക്ഷ്യമിട്ടാണ് എല്‍ഐസിയുടെ ബീമാ രത്‌ന ആരംഭിച്ചിരിക്കുന്നത്. പോളിസി ഉടമയ്ക്ക് വാര്‍ഷിക, അര്‍ദ്ധ വാര്‍ഷിക, ത്രൈമാസ, പ്രതിമാസ ഇടവേളകളില്‍ ഇതില്‍ പ്രീമിയങ്ങള്‍ അടയ്ക്കാം.

ഡെത്ത് ബെനിഫിറ്റ്

പോളിസിയുടമ മരിച്ചാല്‍ അതിന് ശേഷം, എല്‍ഐസി ഡെത്ത് ബെനിഫിറ്റ് സഹിതം കൂട്ടിച്ചേര്‍ത്ത ഉറപ്പുള്ള അധിക ആനുകൂല്യങ്ങളും നല്‍കും. എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, മരണവുമായി ബന്ധപ്പെട്ട സം അഷ്വേര്‍ഡ് അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 125% അല്ലെങ്കില്‍ വാര്‍ഷിക പ്രീമിയത്തിന്റെ 7 മടങ്ങ് കൂടുതലായിരിക്കും.

അതിജീവന ആനുകൂല്യം

പോളിസി കാലാവധി 15 വര്‍ഷമാണെങ്കില്‍, 13, 14 പോളിസി വര്‍ഷങ്ങളുടെ അവസാനത്തില്‍ അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 25% എല്‍ഐസി അടയ്ക്കും. 20 വര്‍ഷത്തെ ടേം പ്ലാന്‍ ഉണ്ടെങ്കില്‍, 18, 19 പോളിസി വര്‍ഷങ്ങളുടെ അവസാനത്തില്‍ എല്‍ഐസി അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 25% നല്‍കും. അതേസമയം, പോളിസി പ്ലാന്‍ 25 വര്‍ഷത്തേക്കുള്ളതാണെങ്കില്‍, 23, 24 പോളിസി വര്‍ഷങ്ങളുടെയും അവസാനത്തില്‍ എല്‍ഐസി സമാനമായി അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 25% നല്‍കേണ്ടിവരും.

 

Tags:    

Similar News