സ്റ്റീലിന്റെ തീരുവ കുറഞ്ഞു, കാര്‍ വിലയെ ഇത് എങ്ങനെ ബാധിക്കും?
ഡെല്‍ഹി: രാജ്യത്തെ ഇന്ധന വിലയില്‍ കാര്യമായ കുറവ് വന്നതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ എക്സൈസ് നികുതി കുറച്ചുകൊണ്ട് കേന്ദ്രം ഇന്ധന വിലയില്‍ ഇളവുകള്‍ നല്‍കിയത് നേരിയ ആശ്വാസം നല്‍കിയിട്ടുണ്ട്. ഇതോടെ പെട്രോളിന് ഏതാണ്ട് ഒന്‍പത് രൂപയോളമാണ് കേരളത്തില്‍ കുറവ് വന്നിരിക്കുന്നത്. ഡീസലിന് ഏഴുരൂപയോളവും കുറഞ്ഞു. പെട്രോള്‍ ഡീസല്‍ വിലയിലെ കുറവ് നേരിട്ട് ജനങ്ങളിലേക്കെത്തുമ്പോള്‍ വാഹന നിര്‍മ്മാണ സാമഗ്രിയായ സ്റ്റീലിന്റെ തീരുവ കുറച്ചതും പ്രതീക്ഷാവഹമാണ്. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് സറ്റീല്‍ വിലയില്‍ വലിയ വര്‍ധനവ് ഉണ്ടായിരുന്നു. ഇതില്‍ […]
ഡെല്‍ഹി: രാജ്യത്തെ ഇന്ധന വിലയില്‍ കാര്യമായ കുറവ് വന്നതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ എക്സൈസ് നികുതി...
ഡെല്‍ഹി: രാജ്യത്തെ ഇന്ധന വിലയില്‍ കാര്യമായ കുറവ് വന്നതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ എക്സൈസ് നികുതി കുറച്ചുകൊണ്ട് കേന്ദ്രം ഇന്ധന വിലയില്‍ ഇളവുകള്‍ നല്‍കിയത് നേരിയ ആശ്വാസം നല്‍കിയിട്ടുണ്ട്. ഇതോടെ പെട്രോളിന് ഏതാണ്ട് ഒന്‍പത് രൂപയോളമാണ് കേരളത്തില്‍ കുറവ് വന്നിരിക്കുന്നത്. ഡീസലിന് ഏഴുരൂപയോളവും കുറഞ്ഞു. പെട്രോള്‍ ഡീസല്‍ വിലയിലെ കുറവ് നേരിട്ട് ജനങ്ങളിലേക്കെത്തുമ്പോള്‍ വാഹന നിര്‍മ്മാണ സാമഗ്രിയായ സ്റ്റീലിന്റെ തീരുവ കുറച്ചതും പ്രതീക്ഷാവഹമാണ്. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് സറ്റീല്‍ വിലയില്‍ വലിയ വര്‍ധനവ് ഉണ്ടായിരുന്നു. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ ഡ്യൂട്ടി ഇളവ് വരുത്തിയതോടെ വാഹന നിര്‍മാതാക്കള്‍ക്കും ആശ്വാസമാകും. എന്നാൽ ഇത് വാഹന വിലയിൽ പ്രതിഫലിക്കുമോ?
സാധാരണ നിലയില്‍ ഇരുചക്ര വാഹനം മുതല്‍ മുകളിലേക്ക് 110 മുതല്‍ 30,00 കിലോ ഗ്രാം വരെ ഇരുമ്പ് നിർമാണത്തിന് ആവശ്യമാണ്. സറ്റീലിന്റെ തീരുവ കുറച്ചത് വഴി രണ്ട് ശതമാനം വരെ നിര്‍മാണ ചെലവ് കുറയാന്‍ ഇടയാകും എന്നാണ് വിലയിരുത്തല്‍.
കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലയുടെ തീരുവയില്‍ വരുത്തയ മാറ്റം വഴി നിലവിലെ പണപ്പെരുപ്പ നിരക്കില്‍ 25 മുതല്‍ 40 ബേസിസ് പോയിന്റ് വരെ മാത്രമാണ് കുറവ് വരുക എന്നതാണ് വിലയിരുത്തല്‍. പണപ്പെരുപ്പ നിരക്ക് 7.79 ശതമാനമാണ്. അതുകൊണ്ട് ഇനിയും തീരുവകളില്‍ ഇളവ് വരുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. ഒരു പക്ഷേ വാഹന വിലയിലും ഇത് പ്രകടമായേക്കാം.
ത്രൈമാസ കണക്കുകളുടെ അടിസ്ഥാനത്തില്‍, ജൂണ്‍ മധ്യത്തില്‍ 1-2 ശതമാനം വില വര്‍ധനവിന് വാഹന നിര്‍മ്മാതാക്കള്‍ തയ്യാറെടുക്കുന്നുണ്ടെന്നാണ് വിപണി വിലയിരുത്തല്‍. എന്നാല്‍ സ്റ്റീല്‍ വില കുറഞ്ഞതിനാല്‍ അസംസ്‌കൃത ചെലവുകള്‍ ലഘൂകരിക്കാന്‍ തുടങ്ങിയത് ഉപഭോക്താക്കളിലേത്തിക്കാന്‍ തീരുമാനിക്കാന്‍ സാധ്യതയുണ്ട്.