സാംസങിന്റെ 'ഓസം ഗ്യാലക്സി എ' ഇവന്റ് മാര്‍ച്ച് 17 ന്

സാംസങ് ഈ വര്‍ഷത്തെ തങ്ങളുടെ രണ്ടാമത്തെ വലിയ ഇവന്റിന് നടത്തുന്നു. മാര്‍ച്ച് 17 വ്യാഴാഴ്ച്ചയാണ് ഇവന്റ്. 'ഓസം ഗ്യാലക്സി എ' ഇവന്റ് എന്നാണ് ഇതിന്റെ പേര്. നടക്കാനിരിക്കുന്ന ഇവന്റില്‍ സാംസങ് രണ്ട് പുതിയ ഫോണുകള്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. സാംസങ് ഗാലക്‌സി എ 53 5 ജിയും, സാംസങ് ഗാലക്‌സി എ 73 5ജിയുമാണ് പ്രതീക്ഷിക്കുന്നത്. ഇത് എ 72 ന്റെ നവീകരിച്ച രൂപമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം നടന്ന ഗ്യാലക്സി അണ്‍പാക്ക്ഡ് ഇവന്റില്‍ സാംസങ് ഗാലക്‌സി എസ് […]

Update: 2022-03-15 21:50 GMT

സാംസങ് ഈ വര്‍ഷത്തെ തങ്ങളുടെ രണ്ടാമത്തെ വലിയ ഇവന്റിന് നടത്തുന്നു. മാര്‍ച്ച് 17 വ്യാഴാഴ്ച്ചയാണ് ഇവന്റ്. 'ഓസം ഗ്യാലക്സി എ' ഇവന്റ് എന്നാണ് ഇതിന്റെ പേര്.

നടക്കാനിരിക്കുന്ന ഇവന്റില്‍ സാംസങ് രണ്ട് പുതിയ ഫോണുകള്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. സാംസങ് ഗാലക്‌സി എ 53 5 ജിയും, സാംസങ് ഗാലക്‌സി എ 73 5ജിയുമാണ് പ്രതീക്ഷിക്കുന്നത്. ഇത് എ 72 ന്റെ നവീകരിച്ച രൂപമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം നടന്ന ഗ്യാലക്സി അണ്‍പാക്ക്ഡ് ഇവന്റില്‍ സാംസങ് ഗാലക്‌സി എസ് 22 സീരീസും സാംസങ് ഗാലക്‌സി ടാബ് എസ് 8 സീരീസും അവതരിപ്പിച്ചിരുന്നു.

സ്നാപ്ഡ്രാഗണ്‍ 750G ചിപ്പിനോടൊപ്പം 6.7 ഇഞ്ച് ഡിസ്‌പ്ലേയാണ് A73 വരുന്നതെന്നും, അതോടൊപ്പം 5ജി സപ്പോര്‍ട്ടോടു കൂടിയാണ് പുറത്തിറങ്ങുന്നതെന്നുമാണ് അഭ്യൂഹങ്ങള്‍. സാംസങിന്റെ വെബ്‌സൈറ്റിലും യൂടൂബ് ചാനലിലും ഇവന്റ് തത്സമയം കാണാന്‍ സാധിക്കും.

Tags:    

Similar News