രാജ്യത്തെ വിദേശനാണ്യ ശേഖരം 601.36 ബില്യണ്‍ ഡോളറായി

മുംബൈ: രാജ്യത്തെ വിദേശ നാണ്യ ശേഖരം 3.854 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 601.363 ബില്യണ്‍ ഡോളറായെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. മെയ് 27ന് അവസാനിച്ച വാരത്തിലെ കണക്കുകളാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് തൊട്ടു മുന്‍പുള്ള ആഴ്ച്ച വിദേശ നാണ്യ ശേഖരം 4.230 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 597.509 ബില്യൺ എത്തിയിരുന്നു. വിദേശ കറന്‍സി ആസ്തികളിലും (എഫ്‌സിഎ) സ്വര്‍ണ ശേഖരത്തിലുമുണ്ടായ വര്‍ധനയ്ക്കും പിന്നാലെയാണ് വിദേശ നാണ്യ ശേഖരത്തിലും വര്‍ധനയുണ്ടായതെന്നും ആര്‍ബിഐയുടെ പ്രതിവാര സ്ഥിതിവിവര റിപ്പോര്‍ട്ടിലുണ്ട്. മെയ് 27ന് അവസാനിച്ച വാരത്തില്‍ രാജ്യത്തെ […]

Update: 2022-06-04 01:40 GMT

മുംബൈ: രാജ്യത്തെ വിദേശ നാണ്യ ശേഖരം 3.854 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 601.363 ബില്യണ്‍ ഡോളറായെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്.

മെയ് 27ന് അവസാനിച്ച വാരത്തിലെ കണക്കുകളാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് തൊട്ടു മുന്‍പുള്ള ആഴ്ച്ച വിദേശ നാണ്യ ശേഖരം 4.230 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 597.509 ബില്യൺ എത്തിയിരുന്നു.

വിദേശ കറന്‍സി ആസ്തികളിലും (എഫ്‌സിഎ) സ്വര്‍ണ ശേഖരത്തിലുമുണ്ടായ വര്‍ധനയ്ക്കും പിന്നാലെയാണ് വിദേശ നാണ്യ ശേഖരത്തിലും വര്‍ധനയുണ്ടായതെന്നും ആര്‍ബിഐയുടെ പ്രതിവാര സ്ഥിതിവിവര റിപ്പോര്‍ട്ടിലുണ്ട്.

മെയ് 27ന് അവസാനിച്ച വാരത്തില്‍ രാജ്യത്തെ എഫ്‌സിഎ 3.61 ബില്യണ്‍ ഉയര്‍ന്ന് 539.988 ബില്യണ്‍ ഡോളറിലെത്തി. രാജ്യത്തെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 94 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 40.917 ബില്യണ്‍ ഡോളറായെന്നും, അന്താരാഷ്ട്ര നാണ്യനിധിയുമായുള്ള (ഐഎംഎഫ്) സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 132 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 18.438 ബില്യണായെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ നിലയും (റിസര്‍വ് പൊസിഷന്‍) മെയ് 27ന് അവസാനിച്ച വാരത്തില്‍ 18 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 5.019 ബില്യണ്‍ ഡോളറായെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Similar News