5ജി സ്‌പെക്ട്രം, ട്രായ് നിര്‍ദേശങ്ങള്‍ മാര്‍ച്ച് ഒടുവില്‍, ലേലം താമസിക്കില്ല

ഹൈദരാബാദ്: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഈ മാസം അവസാനമോ ഏപ്രില്‍ ആദ്യമോ 5ജി സ്പെക്ട്രം സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്ന് ട്രായ് ചെയര്‍മാന്‍ പി ഡി വഗേല ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റഫറന്‍സ് ലഭിച്ചതിനെത്തുടര്‍ന്ന് ട്രായ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കാരണം, ഇതു സംബന്ധിച്ച ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതുണ്ട്, സാങ്കേതിക പഠനങ്ങളും ആവശ്യമാണ്. സാധാരണയായി, സ്പെക്ട്രം ലേലത്തില്‍ വരുമ്പോള്‍ ശുപാര്‍ശകള്‍ നല്‍കാന്‍ ഏകദേശം ഏഴ് മുതല്‍ എട്ട് മാസം വരെ സമയമെടുക്കും. […]

Update: 2022-03-17 00:32 GMT

ഹൈദരാബാദ്: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഈ മാസം അവസാനമോ ഏപ്രില്‍ ആദ്യമോ 5ജി സ്പെക്ട്രം സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്ന് ട്രായ് ചെയര്‍മാന്‍ പി ഡി വഗേല ബുധനാഴ്ച അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റഫറന്‍സ് ലഭിച്ചതിനെത്തുടര്‍ന്ന് ട്രായ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

കാരണം, ഇതു സംബന്ധിച്ച ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതുണ്ട്, സാങ്കേതിക പഠനങ്ങളും ആവശ്യമാണ്. സാധാരണയായി, സ്പെക്ട്രം ലേലത്തില്‍ വരുമ്പോള്‍ ശുപാര്‍ശകള്‍ നല്‍കാന്‍ ഏകദേശം ഏഴ് മുതല്‍ എട്ട് മാസം വരെ സമയമെടുക്കും. എന്നാല്‍ ഇത്തവണ മാര്‍ച്ച് 31-നോ അല്ലെങ്കില്‍ ഏപ്രില്‍ ആദ്യമോ രണ്ടാം വാരമോ ശുപാര്‍ശ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രായ് അറിയിച്ചു.

ശുപാര്‍ശയ്ക്കു ശേഷം, സര്‍ക്കാര്‍ വേഗത്തില്‍ ലേല പ്രഖ്യാപനം നടത്തുമെന്ന് കരുതുന്നതായി ട്രായ് ചെയര്‍മാന്‍ പറഞ്ഞു. ലേലത്തിനു ശേഷം നാലഞ്ചു മാസത്തിനുള്ളില്‍ ഇത് നടപ്പാക്കാനാകുമെന്നും നിലവിലെ 4ജി നെറ്റ്വര്‍ക്ക് 5ജി അവതരിപ്പിക്കാന്‍ ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

 

Tags:    

Similar News