കാർഷിക വായ്പയുടെ നിയമങ്ങൾ ലഘൂകരിച്ചതായി കേന്ദ്ര സഹമന്ത്രി
- കേന്ദ്ര ധനകാര്യ സഹമന്ത്രിയാണ് ലോക്‌സഭയിൽ വ്യക്തമാക്കിയത്
- ഈടില്ലാത്ത കാർഷിക വായ്പ പരിധി 1 ലക്ഷം രൂപയിൽ നിന്ന് 1.6 ലക്ഷം. രൂപയാക്കി
- 3 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പ്രോസസിംഗ് ചാർജ് ഇല്ല
രാജ്യത്തെ കർഷകർക്ക് വായ്പ ലഭ്യമാക്കുന്നതിന് സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുള്ളതായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാദ് ഇന്ന് ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിൽ പറഞ്ഞു.
2019 ഫെബ്രുവരി 7 ലെ ആർബിഐ സർക്കുലർ പ്രകാരം ഈടില്ലാത്ത കാർഷിക വായ്പകളുടെ പരിധി 1 ലക്ഷം രൂപയിൽ നിന്ന് 1.6 ലക്ഷം. രൂപയായി വർധിപ്പിച്ചു. കൂടാതെ, ആർ ബി ഐ മറ്റൊരു സർക്കുലർ പ്രകാരം, ആവശ്യക്കാരുടെ ക്രെഡിറ്റ് അപ്രൈസൽ പ്രോസസുകളിലും/ലോൺ പോളിസികളിലും ഒന്നോ അതിലധികമോ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിൽ നിന്ന് (സിഐസി) ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടുകൾ (സിഐആർ) നേടുന്നതിന് അനുയോജ്യമായ വ്യവസ്ഥകൾ, ഉൾപ്പെടുത്താൻ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഉപദേശിച്ചിട്ടുണ്ട്. ക്രെഡിറ്റ് തീരുമാനങ്ങൾ സിസ്റ്റത്തിൽ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകുമ്പോൾ കൂടുതൽ സുതാര്യത ഉണ്ടാവാനാണീ നടപടി.
04.02.2019 ലെ ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് കത്ത് അനുസരിച്ച് ചെറുകിട കർഷകരുടെ ബുദ്ധിമുട്ടും സാമ്പത്തിക ബുദ്ധിമുട്ടും കണക്കിലെടുത്ത് 3 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പ്രോസസിംഗ്, ഡോക്യുമെന്റേഷൻ, ഇൻസ്പെക്ഷൻ, ലെഡ്ജർ ഫോളിയോ ചാർജ്ജുകൾ, കൂടാതെ കെസിസി/ക്രോപ്പ് ലോണുകൾക്കുള്ള മറ്റെല്ലാ സർവീസ് ചാർജുകളും ഒഴിവാക്കുന്നതിന് എല്ലാ ബാങ്കുകൾക്കും ഉപദേശം നൽകിയിട്ടുണ്ട്.
കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) സ്കീം, ഉടമസ്ഥരായ കർഷകർ, കുടിയാൻ കർഷകർ, ഷെയർക്രോപ്പർമാർ തുടങ്ങി വിവിധ കർഷക വിഭാഗങ്ങൾക്ക് എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നു. ഒറ്റത്തവണ ഡോക്യുമെന്റേഷൻ, ബിൽറ്റ്-ഇൻ ചെലവ് വർദ്ധനവ്, പരിധിക്കുള്ളിൽ എത്ര പ്രാവശ്യവും പനമെടുക്കാനുള്ള സൗകര്യങ്ങളോടുകൂടിയ എടിഎം പ്രവർത്തനക്ഷമമായ റുപേ (RuPay) ഡെബിറ്റ് കാർഡ് ഇഷ്യൂ ചെയ്തു. കെസിസി സൗകര്യം തന്നെ അനുവദിച്ച പരിധി വരെ രൂപയ് ഡെബിറ്റ് കാർഡ് വഴി പിൻവലിക്കാവുന്ന ഓവർഡ്രാഫ്റ്റ് സൗകര്യം നൽകുന്നുണ്ട്.
ബാങ്കുകൾ അറിയിച്ചതുപോലെ, ജില്ലാതല സാങ്കേതിക സമിതി (ഡിഎൽടിസി)/സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി (എസ്‌എൽബിസി) തീരുമാനിക്കുന്ന ഭൂവിസ്തൃതി, കൃഷി ചെയ്യുന്ന വിളകൾ, സാമ്പത്തിക സ്കെയിൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് വിള വായ്പകൾ വിലയിരുത്തുന്നത്. ആധാർ കാർഡിനെതിരെ ഓവർ ഡ്രാഫ്റ്റ് സൗകര്യം നൽകുന്നതിനുള്ള മാർഗരേഖ ലഭ്യമല്ല. എന്നിരുന്നാലും, മോശം കാലാവസ്ഥ കാരണം നിലവിലുള്ള കെസിസി വായ്പകൾ പുനഃക്രമീകരിച്ചതിന് ശേഷം, സംസ്ഥാന ഗവൺമെന്റ് തീരുമാനിക്കുന്നത് പോലെ ബാങ്കിന്റെ യോഗ്യതാ മാനദണ്ഡമനുസരിച്ച് കർഷകർക്ക് ആവശ്യാധിഷ്‌ഠിത വായ്പ എടുക്കാൻ അനുവാദമുണ്ട്.