എംഎസ്എംഇകള്‍ക്ക് ഈടില്ലാതെ മൂലധന വായ്പയുമായി ഷിപ്‌റോക്കറ്റ് ക്യാപിറ്റൽ

  • ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ പദ്ധതി
  • ഫാഷന്‍, പേഴ്‌സണല്‍ കെയര്‍, ആഭരണങ്ങള്‍ എന്നീ ബിസിനസുകള്‍ക്ക് സേവനം
  • വേഗത്തിലും എളുപ്പത്തിലും ഈടില്ലാതെ വായ്പ

Update: 2023-12-06 09:44 GMT

ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ്, ഷിപ്പിംഗ് സോഫ്റ്റ് വേര്‍ കമ്പനിയായ ഷിപ്‌റോക്കറ്റ് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൂലധന വായ്പ നല്‍കാനൊരുങ്ങുന്നു. കമ്പനിയുടെ ഷിപ്‌റോക്കറ്റ് ക്യാപിറ്റൽ വഴിയാണ് വായ്പ നല്‍കാനൊരുങ്ങുന്നത്. 2024 ഡിസംബര്‍ ആകുമ്പോഴേക്കും 100 കോടി രൂപയുടെ വായ്പകള്‍ ഈടില്ലാതെ നല്‍കാനൊരുങ്ങുന്ന കമ്പനി നിലവില്‍ മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്ന 150 ഓളം ചെറുകിട സംരംഭങ്ങള്‍ക്ക് 35 കോടി രൂപയോളം വായ്പയായി നല്‍കിയിട്ടുണ്ട്.

ഈടില്ലാതെ വായ്പ 

തടസങ്ങളില്ലാതെ വായ്പ വിതരണം ചെയ്യാന്‍ കമ്പനി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിലെ സംരംഭകര്‍ക്കിടയില്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വേഗത്തില്‍ വളരുന്ന ഇ-കൊമേഴ്‌സ് ബിസിനസുകള്‍ക്ക് വേഗത്തില്‍ സാമ്പത്തിക പിന്തുണ നല്‍കുകയാണ് വേഗത്തിലും എളുപ്പത്തിലും ഈടില്ലാതെ വായ്പ ലഭ്യമാക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

30,000 കോടി രൂപയിലധികം വ്യാപാര മൂല്യമുള്ള മൂന്ന് ലക്ഷത്തോളം വ്യാപാരികള്‍ക്കാണ് ഇതുവഴി 10 കോടി വരെ നേടാന്‍ അവസരം ഒരുങ്ങുന്നത്. 2025 ഓടെ ഒരു ദശലക്ഷം ഇ-കൊമേഴ് സ് ബിസിനസുകളുടെ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം എന്ന നിലയില്‍, അവരുടെ ബിസിനസുകള്‍ വളര്‍ത്തുന്നതിനുള്ള ശ്രമത്തില്‍ ഷിപ്‌റോക്കറ്റ് ക്യാപിറ്റലിലൂടെ പങ്കാളിയാകാനാണ് ശ്രമിക്കുന്നതെന്നും ഷിപ്‌റോക്കറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ സാഹില്‍ ഗോയല്‍ അഭിപ്രായപ്പെടുന്നു.

ഫാഷന്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍, ഹോം ആന്‍ഡ് അടുക്കള, ആഭരണങ്ങള്‍, ആക്‌സസറികള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് ബിസിനസുകള്‍ക്ക് ഷിപ്‌റോക്കറ്റ് ക്യാപിറ്റല്‍ സേവനം നല്‍കും.

Tags:    

Similar News