ഈടുകളില്ലാത്ത വായ്പ്പകളുടെ വളർച്ചയിൽ ആർബിഐക്ക് ആശങ്ക

  • റീട്ടെയിൽ ക്രെഡിറ്റ് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 23% വളർച്ചയാണ് രേഖപെടുത്തിയിട്ടുള്ളത്
;

Update: 2023-10-07 09:07 GMT

ഈടുകളില്ലാത്ത വായ്പകളിൽ ജാഗ്രത പാലിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)  ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ബാങ്കിംഗ് സംവിധാനത്തിലെ മൊത്തം വായ്‌പ്പാകളുടെ വളർച്ച നിരക്കിനേക്കാൾ ഉയരെ ആണ് ഇവയുടെ വളർച്ച നിരക്ക്. 

“വ്യക്തിഗത വായ്പകളുടെ ചില ഘടകങ്ങൾ വളരെ ഉയർന്ന വളർച്ച രേഖപ്പെടുത്തുന്നു. പ്രാരംഭ സമ്മർദ്ദത്തിന്റെ ഏതെങ്കിലും സൂചനകൾക്കായി റിസർവ് ബാങ്ക് ഇവ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, ”ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ധനനയത്തിന്റെ അവലോകനത്തിൽ  പറഞ്ഞു.

“ബാങ്കുകളും എൻബിഎഫ്‌സികളും (ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ) നിരീക്ഷണങൾ ശക്തിപ്പെടുത്താനും അപകടസാധ്യതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും അവരുടെ സ്വന്തം താൽപ്പര്യത്തിന് അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും ശ്രദ്ധിക്കണം. റിസ്ക് മാനേജ്മെന്റും അണ്ടർ റൈറ്റിംഗ് സ്റ്റാൻഡേർഡുകളുമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം,” റിസേർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

മൊത്തത്തിലുള്ള ക്രെഡിറ്റ് വളർച്ചയായ 12-14 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഈടുകൾ ഇല്ലാത്ത ( അൺ സെക്യൂർഡ് ) റീട്ടെയിൽ ക്രെഡിറ്റ് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 23 ശതമാനം വളർച്ചയാണ് രേഖപെടുത്തിയിട്ടുള്ളത്. റിസ്‌ക് വെയിറ്റ് വർദ്ധനവിന്റെ കാര്യത്തിൽ ഒരു നടപടിയും ഈ സമയത്ത് പരിഗണിക്കുന്നില്ലെന്നും പ്രതിരോധത്തിന്റെ ആദ്യ നിരയായി ബാങ്കുകൾ പ്രവർത്തിക്കണമെന്നും ഡെപ്യുട്ടി ആർബിഐ ഗവർണർ സ്വാമിനാഥൻ ജെപറഞ്ഞു.

“ഇപ്പോൾ നിയന്ത്രണമോ, യുക്തിപൂർവ്വമായ  നടപടികളോ പ്രഖ്യാപിച്ചിട്ടില്ല. ബാങ്കുകൾ, എൻ‌ബി‌എഫ്‌സികൾ, ഫിൻ‌ടെക്കുകൾ എന്നിവ പ്രതിരോധത്തിന്റെ ആദ്യ നിരയായി പ്രവർത്തിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”സ്വാമിനാഥൻ പറഞ്ഞു.

Full View


ആർബിഐയുടെ ഏറ്റവും പുതിയ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ട് അനുസരിച്ച്, സുരക്ഷിതമല്ലാത്ത റീട്ടെയിൽ ലോണുകളുടെ അഡ്വാൻസ് 2021 മാർച്ചിലെ 22.9 ശതമാനത്തിൽ നിന്ന് 2023 മാർച്ചിൽ 25.2 ശതമാനമായി ഉയർന്നു. നേരെമറിച്ച്, സുരക്ഷിത വായ്പകൾ ഇതേ കാലയളവിൽ 77.1 ശതമാനത്തിൽ നിന്ന് 74.8 ശതമാനമായി കുറഞ്ഞു.

Tags:    

Similar News